വ്യാജപ്രചരണം അവസാനിപ്പിക്കണം.
മാഹി ഗവ: എൽ.പി സ്കൂൾ നഴ്സിങ്ങ് കോളജ് സ്ഥാപിക്കാൻ വേണ്ടി മറ്റൊരു സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റിയത്തിൻ്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷത്തിനെതിരെ നടക്കുന്ന വ്യാജപ്രചരണം അവസാനിപ്പിക്കണം.
മാഹി ഗവ: എൽ.പി സ്കൂൾ നഴ്സിങ്ങ് കോളജ് സ്ഥാപിക്കാൻ വേണ്ടി GMS സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റിയത് ഇതിനായി വിളിച്ചു ചേർക്കപ്പെട്ട സർച്ച കക്ഷി സമ്മേളനത്തിൻ്റെ ഏകകണ്ഠമായ തീരുമാനത്തെ മുൻനിർത്തിയാണെന്ന പ്രചാരണം ഉത്തരവാദിത്വപ്പെട്ടവർ അവസാനിപ്പിക്കണമെന്ന് സി.പി.ഐ (എം) മാഹി പള്ളൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുവേദികളിൽ മാഹി എം.എൽ എ .
ശ്രീ രാമേശ് പറമ്പത്തും സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹത്തിന് വേണ്ടി മറ്റുള്ളവരും നടത്തുന്ന പ്രചാരണം വാസ്ത് വ വിരുദ്ധമാണ്. നഴ്സിങ്ങ് കോളജ് സ്ഥാപനത്തെ സർവ്വാത്മന സ്വാഗതം ചെയ്യുകയും അതിന് വേണ്ടി സ്കൂൾ മാറ്റരുതെന്നും സ്കൂൾ മാറ്റുവാനുള്ള തീരുമാനത്തെ പിന്തുണക്കില്ല എന്നും സി.പി.എ മുംസി.പി.ഐയും വ്യക്തമായി യോഗത്തിൽ പറഞ്ഞതാണ്. ഞങ്ങളുടെ വിയോജന കുറിപ്പ് രേഖപ്പെടുത്തണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചതാണ്. വിയോജന കുറിപ്പ് രേഖപ്പെടുത്തപ്പെട്ടിട്ടും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന സ്കൂളിനെ മാറ്റിയതിനെതിരെ MLA ക്കെതിരെ ഉയർന്നു വരുന്ന ജനങ്ങളുടെ പ്രതിഷേധത്തെ ഭയന്ന് MLA യുടെ ഏകപക്ഷീയ തീരുമാനത്തിന് ഇടതുപക്ഷവും പിന്തുണച്ചു എന്ന് പരസ്യമായി വേദികളിൽ പ്രസ്താവിക്കുന്നത് ജനാധിപത്യ മര്യാദക്ക് ചേർന്നതല്ല. ഈ കുപ്രചരണം അവസാനിപ്പിക്കണമെന്നും സി.പി.ഐ (എം) ആവശ്യപ്പെട്ടു.

Post a Comment