*വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാൾ സമാപിച്ചു*
മാഹി: മാഹി ബസലിക്കയിൽ 16 ന് ആരംഭിച്ച
വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ തിരുന്നാൾ മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു
മഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച്ച ഭവനങ്ങളിലേക്ക് അമ്പെഴുന്നള്ളിപ്പ്, വെള്ളിയാഴ്ച്ച കൊടിയേറ്റം,ശനിയാഴ്ച്ച നഗര പ്രദക്ഷിണം എന്നിവ നടന്നു
10.30 ന് ഫാ.സെബാസ്റ്റ്യൻ കാരക്കാട്ടിൻ്റെ കാർമികത്വത്തിൽ ദിവ്യബലിയും ശേഷം ഭക്തജനങ്ങളുടെയും , കൊമ്പിരി അംഗങ്ങളുടെയും, സാന്നിധ്യത്തിൽ തിരുനാൾ പ്രദക്ഷിണവും നടന്നു
തുടർന്ന് നേർച്ച ഭക്ഷണത്തോടെ തിരുനാൾ സമാപിച്ചു
Post a Comment