o സ്നേഹ സൗഹൃദ സംഗമമായി സ്കൂൾ വാർഷികം
Latest News


 

സ്നേഹ സൗഹൃദ സംഗമമായി സ്കൂൾ വാർഷികം

 *സ്നേഹ സൗഹൃദ സംഗമമായി സ്കൂൾ വാർഷികം!*



മാഹി: പള്ളൂർ ശ്രീ നാരായണ ഹൈസ്കൂൾ വാർഷികം 'അമിറ്റിസിയ' വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.


'അമിസിറ്റിയ' അഥവാ സൗഹൃദം എന്നു പേരിട്ട വാർഷികാഘോഷ പരിപാടി വിദ്യാലയത്തിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സ്നേഹ സൗഹൃദ സംഗമമായി.


ഉത്സവാന്തരീക്ഷത്തിൽ നടന്ന വാർഷികാഘോഷ പരിപാടി മാഹി എം.എൽ.എ.രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.


മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനൂജ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.


പ്രധാനാധ്യപകൻ കെ.തിലകൻ സ്‌കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.


അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് കെ. സജിത് കുമാർ, മുതിർന്ന അധ്യാപിക എം.വി.ഷീല എന്നിവർ ആശംസകൾ നേർന്നു. 


പൂർവ്വ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന വിദ്യാലയ കമാന നിർമ്മാണ ചെലവിനുള്ള തുകയുടെ ആദ്യഘടു ചടങ്ങിൽ പ്രതിനിധിയായി പങ്കെടുത്ത ഡോ.റിൽന ഹെഡ്മാസ്റ്റർക്കു കൈമാറി.


 2024 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ ഉപഹാരം നല്കി അനുമോദിച്ചു.


മോഖലാതലത്തിലും സ്കൂൾ തലത്തിലും വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള

 സമ്മാനങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. 


ഉദ്ഘാടന സമ്മേളനത്തിനു ശ്രീ നാരായണ വിദ്യാലയ സമിതി പ്രസിഡണ്ട് പി.വി. കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.എം. സുഷമ നന്ദിയും പറഞ്ഞു.


തുടർന്നു വിദ്യാർഥികളും അധ്യാപകരും അവതരിച്ചിച്ച വൈവിധ്യമാർന്ന കലാപരിപാടികളുണ്ടായി.

Post a Comment

Previous Post Next Post