o മാങ്ങോട്ടും കാവിൽ നാളെ (20.01.25)* *പൂർവ്വികമായ ചടങ്ങുകളോടെ ഉത്സവാരംഭം
Latest News


 

മാങ്ങോട്ടും കാവിൽ നാളെ (20.01.25)* *പൂർവ്വികമായ ചടങ്ങുകളോടെ ഉത്സവാരംഭം

 *മാങ്ങോട്ടും കാവിൽ നാളെ (20.01.25)*
*പൂർവ്വികമായ ചടങ്ങുകളോടെ ഉത്സവാരംഭം*



     പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ  ഈ വർഷത്തെ ഉത്സവം  *20.01.25 കാലത്ത് 11 ന് പൂർവ്വിക-പൗരാണിക ചടങ്ങുകളോടെ ചേലോട്ട് എടോളി തറവാട്ട് കാരണവർ സി.എ. നായരുടെയും തറവാട്ട് പ്രതിനിധികളുടെയും  കർമ്മികത്വത്തിൽ കഴകക്കരുടെയും ഭക്തരുടെയും സന്നിധ്യത്തിൽ  ഉത്സവാരംഭം* (ദൈവത്തെ കാണൽ ചടങ്ങ്)


 *വൈകുന്നേരം5 മണിക്ക് ഓണിയത്ത് തറവാട്ടിൽ നിന്ന് തിരുവായുധം എഴുന്നള്ളത്ത്* 

*6 ന് പൂവ്വച്ചേരി തറവാട്ടിൽ നിന്ന് അടിയറ  മങ്ങാട് ദീപക് എന്നവരുടെ ഭവനത്തിൽ നിന്നും കമ്മ്യൂണിറ്റിഹാൾ (പള്ളൂർ) പരിസരത്തു നിന്നും പെരിങ്ങാടി ഗ്രാമീണ വായനശാല പരിസരത്ത് നിന്നും 3 താലപ്പൊലികളും ക്ഷേത്രത്തിലെത്തും* വിവിധ താളമേളങ്ങളും അലങ്കാര കാഴ്ചകളും താലമേന്തിയ ബാലിക മാരുടേയും വനിത ശിങ്കാരിമേളവും തുടങ്ങിയവ താലപ്പൊലിക്ക് മാറ്റു കുട്ടൂന്നു തുടർന്ന് *ചേലോട്ട് എടോളി തറവാട്ടിൽ നിന്ന് ഭക്തിനിർഭരമായ തിരുവാഭരണഘോഷയാത്ര ക്ഷേത്രത്തിലെത്തും*

*തിരുവാഭരണം ചാർത്തി സർവ്വാഭരണഭൂഷിതയായ ദേവിക്ക് ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരി മുരളീധരൻ നമ്പൂതിരിയുടെയും പരമേശ്വരൻ നമ്പൂതിരിയുടെയും തുടങ്ങിയ അനേകം ബ്രഹ്മണശ്രഷ്ംരുടെ കർമ്മികത്വത്തിൽ സുപ്രധാന ചടങ്ങായ ഇളനീരാട്ടം പൂമൂടൽ ചടങ്ങ് നടക്കും.*

ക്ഷേത്രപരിസരത്ത് നിന്ന് കലശം ക്ഷേത്രത്തിലെത്തിയാൽ തുടർന്ന് ഗുരുതി നടക്കും  21.01.25 പുലർച്ചെ ഗുളികൻതിറ ഭക്തർക്ക്‌ അനുഗ്രഹം നൽകും

11 മണിക്ക് ശേഷം ദേവീമഹാമായ എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകി അനുഗ്രഹം ചൊരിയും

12 മണി മുതൽ അന്നദാനം


Post a Comment

Previous Post Next Post