o സി ഐ ടി യു ന്യൂമാഹി ഡിവിഷൻ സമ്മേളനം
Latest News


 

സി ഐ ടി യു ന്യൂമാഹി ഡിവിഷൻ സമ്മേളനം

 


സി ഐ ടി   യു   ന്യൂമാഹി ഡിവിഷൻ സമ്മേളനം

*ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ സി ഐ ടി   യു   ന്യൂമാഹി ഡിവിഷൻ സമ്മേളനം യൂണിയൻ സിവിഷൻ പ്രസിഡൻറ്  എൻ രവിന്ദ്രന്റെ അദ്ധ്യക്ഷതയിൽ സിഐടിയു തലശ്ശേരി ഏറിയാ കമ്മിറ്റി വെ: പ്രസിഡൻറ്  എസ്.കെ.വിജയൻ ഉദ്ഘാടനം ചെയ്തു സംഘടന റിപ്പോർട്ട് ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ ജോ.. സെക്രട്ടറി എ.കെ. സിദ്ധിക്ക് റിപ്പോർട്ട് ചെയ്തു. പ്രവർത്തന റിപ്പോർട്ട് ഡിവിഷൻ സെക്രട്ടറി  ഫൈസൻ അവതരിപ്പിച്ചു സമ്മേളനത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് സിഐടിയു ന്യൂമാഹി പഞ്ചായത്ത് കൺവീനർ  രെഞ്ചിത്ത് സംസാരിച്ചു.*

*ന്യൂമാഹി ടൗണിൽഗതാഗത നിയന്ത്രണത്തിനും മദ്യപാനികളുടെ ശല്യം നിയന്ത്രിക്കാനും ന്യൂമാഹി എയ്ഡ് പോസിറ്റിൽ സ്ഥിരം പോലിസിനെ നിയമിക്കണമെന്നും അശാസ്ത്രിയായി രേഖപ്പെടുത്തിയ സീബ്രാ ലൈൻ മാറ്റി സ്ഥാപിക്കണമെന്നുംസമ്മേളനം ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post