വീട്ടമ്മയുടെ മാല കവരാൻ ശ്രമം: യുവാവ് അറസ്റ്റിൽ
വീട്ടിൽ സ്വീകരണ മുറിയിലിരുന്ന് ടി.വി. കാണുന്നതിനിടെ വീട്ടമ്മയുടെ സ്വർണ്ണ മാല കവരാൻ ശ്രമിച്ച അന്തർസംസ്ഥാന യുവാവ് പിടിയിൽ . വെസ്റ്റ് ബംഗാൾ സ്വദേശി രൺ ദീപ് സർക്കാറാണ് (28) അറസ്റ്റിലായത്. തലശ്ശേരി കോപ്പാലത്തെ ദേവീകൃപയിൽ ജാനു (70) വിന്റെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.
മോഷ്ടാവ് കഴുത്തിൽ പിടിച്ച ഉടനെവീട്ടമ്മ ബഹളം വെച്ചതോടെ വീട്ടിലുള്ളവരും അയൽവാസികളും ഓടിയെത്തി പിടികൂടി ന്യൂ മാഹി പോലീസിൽ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരക്കായിരുന്നു സംഭവം.
Post a Comment