പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടരുത്
എസ് എഫ് ഐ തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി ഗവൺമേണ്ട് ഹൗസിന് മുന്നിൽ ധർണ്ണ നടത്തി
മാഹി:നഴ്സിങ്ങ് കോളേജിനായി മാഹി യിലെ എൽ പി വിഭാഗത്തിലെ ഏറ്റവും വലിയ വിദ്യാലയമായ ഗവ. എൽ പി സ്കൂൾ കെട്ടിടം ഒഴിഞ്ഞു കൊടുക്കുവാനുള്ള നടപടിയിൽ പ്രതിഷേധിച്ച് പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടരുതെന്ന ആവശ്യമുന്നയിച്ച് കൊണ്ട് എസ് എഫ് ഐ തലശ്ശേരി ഏരിയ കമ്മിറ്റി മാഹി ഗവൺമേണ്ട് ഹൗസിന് മുന്നിൽ നടത്തിയ ധർണ്ണ എസ് എഫ് ഐ തലശേരി ഏരിയ സിക്രട്ടറി ഫവാസ് ഉദ്ഘാടനം ചെയ്തു
എസ് എഫ് ഐ ജില്ലാ കമ്മിറ്റിയംഗം നിവേദ് അധ്യക്ഷത വഹിച്ചു
എരിയ കമ്മിറ്റി പ്രസിഡണ്ട് അഭിരാം ഭട്ടാരി സ്വാഗതം പറഞ്ഞു മാഹി സി പി എം ലോക്കൽ സെക്രട്ടറി നൗഷാദ് കെ പി അഭിവാദ്യമർപ്പിച്ചു സംസാരിച്ചു
Post a Comment