o സൗഹൃദ സംഗമവും സ്നേഹാദരവും
Latest News


 

സൗഹൃദ സംഗമവും സ്നേഹാദരവും

 *സൗഹൃദ സംഗമവും സ്നേഹാദരവും*



മാഹി: ചാലക്കര ഉസ്മാൻ ഗവൺമെൻ്റ് സ്കൂളിൽ നിന്നു സ്തുത്യർഹമായ സേവനത്തിനു ശേഷം 2024 നവംബർ മാസം സർവ്വീസിൽ നിന്നും  വിരമിച്ച പി.എം. വിദ്യാസാഗർ (ഹെഡ്മാസ്റ്റർ) എം. പുഷ്പവല്ലി (മൾട്ടി ടാസ്ക് സ്റ്റാഫ്, ജനറൽ) എന്നിവരെ സൗഹൃദ സംഗമമൊരുക്കി 

ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂൾ സ്റ്റാഫ് കൗൺസിൽ 2023 ൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.



മാഹി റിറ്റ്സ് റെസിഡൻസിയിൽ സ്നേഹോഷ്മളമായ അന്തരീക്ഷത്തിൽ നടന്ന സൗഹൃദ സംഗമം മുൻ ഹെഡ്മാസ്റ്റർ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു.


മുൻ സഹപ്രധാന അധ്യാപിക എ. ടി.പത്മജ അധ്യക്ഷത വഹിച്ചു.


വിരമിച്ച സഹ പ്രവർത്തകർ   പി എം. വിദ്യാസാഗർ, എൻ. പുഷ് വല്ലി എന്നിവർക്ക് കൂട്ടായ്മയുടെ സ്നേഹോപഹാരം കൈമാറി.


ഏ. വി. സിന്ധു,  ഷൈജ ശ്രീജിത്ത് , കെ.ഷിംന , ടി.എം. സജീവൻ, ഷീജ ബാലകൃഷ്ണൻ, വി.എസ്.സജില, പി.കെ. സത്യഭാമ, സുനിത പവിത്രൻ, 

ഡോ.ജ്യോതിർമയി , സുശീല സുഗതകുമാരി തുടങ്ങിയവർ ആശംസകൾ നേർന്നു.


പ്രോഗ്രാം കൺവീനർ മിനി തോമസ് സ്വാഗതവും ട്രഷറർ സരിത പദ്മൻ നന്ദിയും പറഞ്ഞു.


തുടർന്നു വിഭവ സമൃദ്ധമായ വിരുന്നും ഉണ്ടായി.

Post a Comment

Previous Post Next Post