*ഫിറ്റ്നസ് അക്കാദമി മാഹി കുട്ടിക്കൂട്ടം 2025 പോസ്റ്റർ ഉദ്ഘാടനം ചെയ്തു..*
*ഫിറ്റ്നസ് അക്കാദമി മാഹിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് മാഹി റീജണൽ കിഡ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ്,* *കുട്ടിക്കൂട്ടം 2025ന്റെ പോസ്റ്റർ മാഹി എക്സൽ പബ്ലിക് സ്കൂൾ മാനേജിങ്ങ് ട്രസ്റ്റി പ്രൊഫസർ ഡോക്ടർ പി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.*
*എക്സൽ പബ്ലിക് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ FAM ഡയറക്ടേർസ് ആയ വളവിൽ വത്സരാജ് നിഖിൽ രവീന്ദ്രൻ വിനോദ് വളപ്പിൽ എന്നിവർ പങ്കെടുത്തു...*
*2025 ഫിബ്രവരി ആദ്യ വാരം ആണ് മാഹി മേഖലയിലെ ഇരുപത്തിയഞ്ചോളം വരുന്ന പ്രി പ്രൈമറി സ്കൂളുകളിലെ അറുനൂറിൽ പരം കായിക താരങ്ങൾ അണിനിരക്കുന്ന കായികമേള മാഹി മൈതാനത്താണ് നടക്കുന്നത്...*
Post a Comment