*ഇന്റേർനൽ ലീഗ്: ഫുട്ബോൾ മത്സരം ഇന്ന്*
മാഹി: സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി സംഘടിപ്പിക്കുന്ന ഇൻ്റേർനൽ ലീഗ് ഫുട്ബോൾ മത്സരം ഡിസംബർ 7 ന് വൈകുന്നേരം 4 മണിക്ക് മാഹി മൈതാനത്തിൽ നടക്കും . ഇന്റേർനൽ ലീഗ് മത്സരത്തിന്റെ ഉദ്ഘാടനം പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിക്കും. മത്സരത്തിൽ ചെന്നൈ ചാർജേഴ്സ്, കൊച്ചി കമാൻഡേഴ്സ്, ഡൽഹി ഡിഫൻഡേഴ്സ്, ഗോവ ഗ്ലാഡിയേറ്റേഴ്സ്, ഹൈദരാബാദ് ഹറികേൻസ്, പുതുച്ചേരി പാന്തേഴ്‌സ് എന്നീ ടീമുകൾ പങ്കെടുക്കും. ഉദ്ഘാടന മത്സരം ഡൽഹി ഡിഫൻഡേഴ്സും ഗോവ ഗ്ലാഡിയേറ്റേഴ്‌സും തമ്മിലാണ് നടക്കുക
Post a Comment