യാത്രയയപ്പു നൽകി
മാഹി സെൻറ് തെരേസ ബസിലിക്കയിൽ നിന്ന് മാറി* *പോകുന്ന കോഴിക്കോട് രൂപത വികാരി ജനറലും മാഹി ബസിലിക്ക റെക്ടറൂമായ മോൻസിഞ്ഞോർ ഡോ. ജെൻസൻ പുത്തൻവീട്ടിലിന് പുതുച്ചേരി ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി
മാഹി എംഎൽഎ രമേശ് പറമ്പത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
പുതുശ്ശേരി ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രസിഡണ്ട് വിൻസൻറ് ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു മോൺസീഞ്ഞോർ ജൻസൺ പുത്തൻവീട്ടിൽ അച്ഛനെ ഷാൾ അണിയിച്ച് ആദരിച്ചു.
മാഹി കോളേജ് മുൻ പ്രിൻസിപ്പൽ ഡോ ആന്റണി ഫെർണാണ്ടസ്, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് എംഡി തോമസ്, അസിസ്റ്റൻറ് വികാരി ഫാദർ നോബിൾ, മാഹി ട്രേഡേഴ്സ് ഫെഡറേഷൻ പ്രസിഡണ്ട് ഷാജി പിണക്കാട് , മാഹി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് ടീ. അശോക് കുമാർ, മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പുതുച്ചേരി ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ ലോഗോ പ്രകാശനം മോൺസിഞ്ഞോർ ജെൻസൻ പുത്തൻവീട്ടിൽ നിർവഹിച്ചു.
മാഹി എംഎൽഎ രമേശ് പറമ്പത്ത് ജെൻസൺ പുത്തൻ വീട്ടിലിന് ഉപഹാരം നൽകി ആദരിച്ചു.
സ്റ്റാൻലി ഡിസിൽവ സ്വാഗതവും മാർട്ടിൻ കൊയിലോ നന്ദിയും പറഞ്ഞു. തുടർന്ന് അദ്ദേഹം മറുപടി പ്രസംഗം നടത്തി.
Post a Comment