*ന്യൂ മാഹി ശ്രീ മാങ്ങോട്ടുകാവിലമ്മയ്ക്ക് പതിനാലാമത് പൊങ്കാല സമർപ്പണം ഡിസംബർ 13ന്*
കാലത്ത് പത്തു മണിക്ക് ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ മുരളീധരൻ നമ്പൂതിരി പണ്ടാര അടുപ്പിൽ അഗ്നി കൊളുത്തുനത്തോട് കൂടി പതിനാലാമത് പൊങ്കാല സമർപ്പണത്തിന് തുടക്കമാകും.
നൂറുകണക്കിന് ഭക്തർ പൊങ്കാല അർപ്പിക്കും.
പതിവ് പൂജകൾക്ക് പുറമെ ഉച്ചയ്ക്ക് പ്രസാദ് ഊട്ടും അത്താഴപൂജ ഭജന എന്നിവ ഉണ്ടാകും.
അന്നേ ദിവസം പുതുതായി നിർമ്മിക്കുന്ന ശിവക്ഷേത്രത്തിന്റെ ഉത്തരക്കെട്ട് കയറ്റൽ ചടങ്ങ് പന്ത്രണ്ടിനും ഒന്നിനും ഇടയിലെ ശുഭമുഹൂർത്തത്തിൽ ശബരിമല മുൻമേൽ ശാന്തി ബ്രഹ്മശ്രീ ജയരാമൻ നമ്പൂതിരി ചടങ് നിർവഹിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Post a Comment