ന്യൂമാഹിയിൽ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
(9 വനിതാ അംഗങ്ങൾ)
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ഒമ്പത് വനിതാ അംഗങ്ങൾ ഉൾപ്പെടെ 14 പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ഒമ്പത് എൽഡിഎഫ് അംഗങ്ങളും (5വനിതകൾ) അഞ്ച് യുഡിഎഫ് അംഗങ്ങളുമാണ് (4വനിതകൾ) സത്യപ്രതിജ്ഞ ചെയ്തത്. വരണാധികാരി എം.എം.പ്രജുല മുമ്പാകെ മുതിർന്ന അംഗമായ മാങ്ങോട്ടുവയലിലെ പി.കെ. സുനിതയെ സത്യപ്രതിജ്ഞ ചെയ്യിച്ചു. തുടർന്ന് പി.കെ.സുനിതക്ക് മുമ്പാകെ 13 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. വാർഡ് അടിസ്ഥാനത്തിൽ ഒന്ന് മുതൽ 14 വരെ എന്ന ക്രമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
തുടർന്ന് പി.കെ. സുനിതയുടെ അധ്യക്ഷതയിൽ ആദ്യ ഭരണ സമിതി യോഗം ചേർന്നു.
മമ്മിമുക്കിൽ നിന്നും പ്രത്യേകം പ്രകടനമായാണ് ഇരു വിഭാഗവും പഞ്ചായത്ത് ഓഫീസിന് മുമ്പിലെത്തിയത്.

Post a Comment