o മാഹി പോലീസ് ബൈക്ക് റാലി സംഘടിപ്പിച്ചു
Latest News


 

മാഹി പോലീസ് ബൈക്ക് റാലി സംഘടിപ്പിച്ചു

 

മാഹി പോലീസ് ബൈക്ക് റാലി സംഘടിപ്പിച്ചു



ഹെൽമെറ്റ് ബോധവൽക്കരണത്തിന്റെ ഭാഗമായി മാഹി പോലീസ് ബൈക്ക് റാലി സംഘടിപ്പിച്ചു ബൈക്ക് റാലി മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാറും മാഹി പോലീസ് സൂപ്രണ്ട് എസ് ശരവണനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു .

ബൈക്ക് റാലിക്ക് മാഹി സി ഐ ആർ ഷണ്മുഖം, കോസ്റ്റൽ ഇൻസ്‌പെക്ടർ ബിഎം മനോജ്‌,  മാഹി എസ് ഐ അജയൻ കുമാർ,  പള്ളൂർ എസ് ഐ റെനിൽ കുമാർ എന്നിവർ നേതൃത്വം നൽകി

 ബൈക്ക് റാലി  മാഹി പള്ളൂർ  പന്തക്കൽ  എന്നീ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച ശേഷം   മാഹിയിൽ  സമാപിച്ചു

Post a Comment

Previous Post Next Post