o ക്രിസ്തുമസ് ആഘോഷം: മാഹി ബസിലിക്കയിൽ കരോൾ ഘോഷയാത്രയും ചലിക്കുന്ന പുൽകൂടും
Latest News


 

ക്രിസ്തുമസ് ആഘോഷം: മാഹി ബസിലിക്കയിൽ കരോൾ ഘോഷയാത്രയും ചലിക്കുന്ന പുൽകൂടും

 ക്രിസ്തുമസ് ആഘോഷം: മാഹി ബസിലിക്കയിൽ കരോൾ ഘോഷയാത്രയും ചലിക്കുന്ന പുൽകൂടും




മയ്യഴി: മാഹി സെയ്ൻ്റ് തെരേസാ ബസലിക്കയിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി കരോൾ ഘോഷയാത്രയും ചലിക്കുന്ന പുൽക്കൂടും സംഘടിപ്പിച്ചു.

ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ചിത്രീകരിച്ച ചലിക്കുന്ന പുൽക്കൂടിനെ വികാരിമാരും കന്യാസ്ത്രീകളും ഇടവകക്കാരും അനുഗമിച്ചു. ക്രിസ്തുമസ് അപ്പൂപ്പനും മാലാഖമാരും ഘോഷയാത്രക്ക് മിഴിവേകി.



സെയ്ൻ്റ് തെരേസാ സ്കൂളിൽ നിന്നുമാരംഭിച്ച കരോൾ ഘോഷയാത്രക്ക് ചാലക്കരയിൽ സ്വീകരണം നൽകി. മാഹിയിലെത്തിയ ചലിക്കുന്ന പുൽക്കൂടിനും ഘോഷയാത്രക്കുമൊപ്പം ഇടവക സമൂഹവും സംഗമിച്ചു. ഘോഷയാത്ര മാഹി നഗരവീഥികളിലൂടെ സഞ്ചരിച്ച് ബസിലിക്കയിൽ സമാപിച്ചു.ബസിലിക്ക റെക്ടർ

ഫാ. സെബാസ്റ്റ്യൻ കാരേക്കാട്ടിൽ വചന സന്ദേശം നൽകി.

Post a Comment

Previous Post Next Post