o സംഘാടക സമിതി ഓഫീസ് ഉത്ഘാടനം ചെയ്തു.*
Latest News


 

സംഘാടക സമിതി ഓഫീസ് ഉത്ഘാടനം ചെയ്തു.*

 *സംഘാടക സമിതി ഓഫീസ് ഉത്ഘാടനം ചെയ്തു.*



മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി ആദ്യവാരത്ത് ആരംഭിക്കുന്ന നാൽപ്പത്തൊന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ സംഘാടക സമിതി ഓഫീസ് മാഹി സ്പോർട്സ് ക്ലബ്ബ് കെട്ടിടത്തിൽ മയ്യഴി മുനിസിപ്പാൽ കമ്മീഷണർ  .സതേന്ദ്രസിംഗ്.  ഉത്ഘാടനം ചെയ്തു.


   പൊതു സമൂഹത്തിൽ കായിക മേഖല എത്ര മാത്രം പ്രയോജനം ചെയ്യുമെന്നു  സതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു,

ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ അനിൽ വിലങ്ങിൽ ആധ്യക്ഷം വഹിച്ചു.

  ടൂർണ്ണമെൻ്റ് കമ്മറ്റി അംഗവും സാംസ്കാരിക പ്രവർത്തകരുമായ. കെ.പി.നൗഷാദ് കെ.പി.സുനിൽകുമാർ എന്നിവർ ആശംസാ ഭാഷണം നടത്തി.

ടൂർണ്ണമെൻ്റ് കമ്മറ്റി കൺവീനർ  അടിയേരി ജയരാജൻ സ്വാഗതവും ടൂർണ്ണമെൻ്റ് കോർഡിനേറ്റർ 

. നികിലേഷ് കെ.സി. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post