*വൈദ്യുതി ചാർജ് വർധനക്കെതിരെ തീപ്പന്തവുമായി യൂത്ത് ലീഗ്*
അഴിയൂർ:വൈദ്യുതി ചാർജ് വർധിപ്പിച്ച പിണറായ് സർക്കാറിന്റെ പകൽ കൊള്ളക്കെതിരെ അഴിയൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ അഴിയൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
ടി.സി.എച്ച് ജലീൽ , ഷാനീസ് മൂസ, സുനീർ ചോമ്പാല , ടി.കെ. ഫൈസൽ, സമദ് കെ , നൌഫൽ മുക്കാളി, സഫീർ പുല്ലമ്പി, റഹീസ് അഴിയൂർ, സഫ്വാൻ അഴിയൂർ, നസീർ നിച്ചു , ടി.ജി. റാഷിദ്,അഫ്നാസ് അപ്പു, ഹൈസം, റിഷാദ് മർഹബ , സലാവുദ്ധീൻ അയ്യൂബി, ഫജർ അഴിയൂർ എന്നിവർ നേതൃത്വം നൽകി.

Post a Comment