o പുതുച്ചേരി സർക്കാരിന്റെ യുവജന വഞ്ചന അവസാനിപ്പിക്കു
Latest News


 

പുതുച്ചേരി സർക്കാരിന്റെ യുവജന വഞ്ചന അവസാനിപ്പിക്കു

 പുതുച്ചേരി സർക്കാരിന്റെ യുവജന   
വഞ്ചന അവസാനിപ്പിക്കുക.




മാഹി വൈദ്യുതി വകുപ്പിൽ വിരമിച്ച ആളുകളെ വീണ്ടും നിയമിക്കാനുള്ള സർക്കാരിന്റെ നടപടി പിൻവലിക്കുക 


മാഹിയിൽ നിരവധി അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർ ഉണ്ടായിട്ടും അവരെ തൊഴിൽരംഗത്ത് പരിഗണിക്കാതെ സർവീസിൽ നിന്നും വിരമിച്ച ആളുകളെ വീണ്ടും കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള ഭരണകൂടത്തിന്റെ യുവജന ദ്രോഹ നയങ്ങൾ പിൻവലിക്കുക.

മാഹിയിലും, യാനം, കാരക്കൽ, പോണ്ടിച്ചേരി തുടങ്ങിയ ജില്ലകളിൽ നിരവധി കോഴ്സുകൾ പൂർത്തി യാക്കിയ ഉദ്യോഗാർഥികൾ ഉണ്ടായിട്ടും പല തസ്തികകളിലേക്കുംഅറുപതു വയസ് കഴിഞ്ഞ് ജോലിയിൽ നിന്ന് വിരമിച്ച ആളുകളെ വീണ്ടും നിയമിക്കാൻ ശ്രമിക്കുന്നത് ഇത് ആദ്യമല്ല. 

മുൻപും വിദ്യാഭ്യാസ രംഗത്ത് ഇത്തരത്തിലുള്ള നിയമനം കൊണ്ടുവരൻ ശ്രമിച്ചപ്പോൾ DYFI ശക്തമായ സമര പരിപാടിയിലൂടെയാണ്

നേരിട്ടിട്ടുള്ളത്.

വീണ്ടും ഇലട്രിസിറ്റി വിഭാഗത്തിൽ ഇത്തരത്തിൽ നിയമനം  

നടത്താനുള്ള ഭരണകൂടത്തിന്റെ കാടത്ത നയം പിൻവലികണമെന്ന് ആവശ്യപ്പെട്ട് DYFI പ്രവർത്തകർ അസ്സിസ്റ്റന്റ് എഞ്ചിനിയരെ കണ്ട് പരാതി ബോധിപ്പിച്ചു DYFI മാഹി മേഖല സെക്രട്ടറി നീരജ് പള്ളൂർ മേഖല സെക്രട്ടറി 

ടി. കെ രാഗേഷ്, ധനിലേഷ്, സാനന്ത്, ഷറഫ്രാസ് എന്നിവർ നേതൃത്വം നൽകി.

ഈ നിയമനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് 

DYFI ആഹ്വനം ചെയ്യും.


Post a Comment

Previous Post Next Post