*മാഹി ടൂറിസം വകുപ്പിന്റെ* *ആഭിമുഖ്യത്തിൽ മാഹി ബീച്ചിൽ ഡിസംബർ 31ന് മെഗാ സംഗീത രാവ് ഒരുക്കുന്നു*.
*വൈകുന്നേരം 6: 30 ന് മുതലാണ് പരിപാടികൾ ആരംഭിക്കുക എന്ന്*
*മാഹി എം.എൽ. എ രമേഷ് പറമ്പത്തും. അഡ്മിനിട്രേറ്റർ* *ഡി. മോഹൻ കുമാറും മാഹി ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു*
ന്യൂ ഇയർ മെഗാ ഇവൻ്റ് 31 ചൊവ്വാഴ്ച
മാഹി: മാഹിയിൽ പുതുച്ചേരി ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മാഹി ബീച്ചിൽ വേറിട്ട പരിപാടികളുമായാണ് പുതുവർഷത്തെ വരവേൽകുന്നത്.
ന്യൂ ഇയർ മെഗാ ഇവൻ്റ് 31 ചൊവ്വാഴ്ച വൈകുന്നേരം 6.30 ന് സംഗീത വിരുന്നോടെ ആരംഭിക്കും.
പിന്നണി ഗായകൻ നരേഷ് അയ്യരുടെ നേത്യത്വത്തിലുള്ള സംഗീത വിരുന്നിൽ ബിഗ് ബോസ് ഫെയിം സോണിയ, ആലാപ് രാജു എന്നിവർ അണി നിരക്കും.
രാത്രി 12 ന് പുതുവർഷം പിറക്കുമ്പോൾ വെടിക്കെട്ട് ഉണ്ടാകും - മയ്യഴിപ്പുഴയിൽ നിന്ന് ബോട്ടുകളിൽ നിന്നും, തോണികളിൽ നിന്നും മാനത്ത് വർണ്ണ വിസ്മയങ്ങൾ വിരിഞ്ഞ് ആകാശത്ത് അമിട്ടുകൾ പൊട്ടിച്ച് പുതുവർഷത്തെ വരവേൽക്കും.
മെഗാ സംഗീത പരിപാടി' മാഹി റിവേര'യുടെ പരസ്യ പ്രകാശനം റീജിയണൽ അഡ്മിനിസ്ട്രേറ്ററും, രമേശ് പറമ്പത്ത് എംഎൽഎ യും ഗവണ്മെൻ്റ് ഹൗസിൽ നിർവ്വഹിച്ചു.
മാഹിയിലെ വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകുക, മാഹിയിലേക്ക് യുവാക്കളെ ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ന്യൂ ഇയർ മെഗാ ഇവൻ്റ് പരിപാടി നടത്തുന്നതെന്ന് രമേശ് പറമ്പത്ത് എംഎൽഎ പറഞ്ഞു.
പുതുച്ചേരി സംസ്ഥാനത്ത് ഒട്ടാകെ പരിപാടികൾ ടൂറിസം പുതുവർഷ പരിപാടി ഒരുക്കിയിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു.
Post a Comment