ലോക മെഡിറ്റേഷൻ ദിനം
മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ലോക മെഡിറ്റേഷൻ ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
ഡിസംബർ 21 ലോക മെഡിറ്റേഷൻ ദിനമായി യുനൈറ്റഡ് നേഷൻസ് പ്രഖ്യാപിച്ചതിനെ തുടർന്ന്, ആരോഗ്യസംരക്ഷണത്തിനു മെഡിറ്റേഷൻ നൽകുന്ന അനന്തമായ ഗുണങ്ങളെ ലോകത്തിനു മനസ്സിലാക്കുന്നതിനുതകുന്ന തരത്തിലുള്ള പ്രചാരണ പരിപാടികളാണ് ദേശീയ ആയുഷ് വകുപ്പ് ഇത്തവണ ആസൂത്രണം ചെയ്തത്. നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ മെഡിസിൻ - എൻ സി ഐ എസ് എം ആണ് ദേശീയ തലത്തിൽ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്.
മാഹി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ, മെഡിറ്റേഷന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജങ്ങൾക്കായി ബോധവൽക്കരണ ക്ലാസ്, മെഡിക്കൽ ക്യാമ്പ്, മെഡിറ്റേഷൻ പ്രായോഗിക പരിശീലനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
മാഹി ആയുർവേദ കോളേജ്, തലശ്ശേരി ധർമടം സ്നേഹക്കൂട് എന്നിവിടങ്ങളിൽ നടത്തിയ വിവിധ പരിപാടികൾക്ക് അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. കെ എസ് ബിനു, ഡോ. കെ സന്തോഷ് കുമാർ, ഡോ. സി ജെ നവീൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. വേദവ്യാസ്, യോഗ ടീച്ചർ ഡോ. റീമ സി കെ എന്നിവർ നേതൃത്വം നൽകി.
Post a Comment