*തലശ്ശേരി തിരുവാണി ഭഗവതിക്ഷേത്രം മണ്ഡല മഹോത്സവത്തിന് നാളെ തുടക്കം*
തലശ്ശേരി : ഗോപാലപ്പേട്ട തിരുവാണി ഭഗവതിക്ഷേത്രത്തിലെ 22 മുതൽ 26 വരെ നടക്കുന്ന 'മണ്ഡല മഹോത്സവത്തിന് നാളെ വൈകീട്ട് 6.30 നും 7.50 ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി പാറോളി ഇല്ലത്ത് ഉണ്ണി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറും
കൊടിയേറ്റത്തിന് മുന്നോടിയായി വലിയകത്ത് തറവാട്ടിൽ നിന്നും ധ്വജം എഴുന്നള്ളത്ത് ഘോഷയാത്ര ഉണ്ടായിരിക്കും
തുടർന്ന് കളരിപ്പയറ്റ് പ്രദർശനം, തായമ്പക , ഗാനമേള എന്നിവ ഉണ്ടായിരിക്കും
23 ന്
വൈകീട്ട് 6.15 ന് ഇരട്ട ത്തായമ്പക തുടർന്ന് ഭരതനാട്യം, കോൽക്കളി, സാംസ്കാരിക സദസ്
പാണ്ടിമേളത്തോട് കൂടിയ എഴുന്നള്ളത്ത്,
ശേഷം "മ്യൂസിക്ക് ഷോ "
24 ന് രാത്രി 8.30 ന് പാണ്ടിമേളത്തോടെ എഴുന്നള്ളത്ത്
ശേഷം നാടകം " ലക്ഷ്മണ രേഖ "
25 ന് രാത്രി 8.30 ന് മഹോത്സവം
ശേഷം പാണ്ടിമേളത്തോടെ എഴുന്നള്ളത്ത്
തുടർന്ന് നാടൻ പാട്ട് "ഉണർത്ത് "
26 ന് രാവിലെ 10.30 ന് ആറാട്ട് അഭിഷേകം
തുടർന്ന് കൊടിയിറക്കം
Post a Comment