ശുചീകരണ പ്രവർത്തനം നടത്തി സരിഗ ആർട്സ് ആൻ്റ് സ്പോർട്സ് ക്ളബ്
അഴിയൂർ : സരിഗ ആർട്സ് ആൻ്റ് സ്പോർട്സ് ക്ളബിൻ്റെ നേതൃത്വത്തിൽ അഴിയൂർ 2-ാം വാർഡിൽ ലീലാലയം റോഡ് മുതൽ സരിഗ നഗർ വരെ ശുചീകരണപ്രവർത്തനങ്ങൾ നടത്തി
എല്ലാ വർഷവും രണ്ട് തവണ ക്ളബിൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരാറുണ്ട്
കൂടാതെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും രക്തദാനം, മരണാന്തര വീടുകളിൽ വേണ്ട സാധനങ്ങൾ സഹായങ്ങൾ തുടങ്ങിയ പ്രവർനങ്ങളിലും മാതൃകാപരമാണ് ക്ളബിൻ്റെ ഇടപെടലുകൾ
ക്ളബ് അംഗങ്ങളായ സിഎച്ച് രാജേഷ്, സി പി സുജീഷ്, വി പി ഫൈസൽ, സി പി സജീവൻ, എം സി ഫൈസൽ, ടി ജി സക്കീർ അന്തൂട്ടി തുടങ്ങിയവർ പങ്കെടുത്തു

Post a Comment