ഗവൺമെൻറ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണനടത്തി
മാഹി : പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കുക, ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികളിൽ നിയമനം നടത്തുക, പ്രാഥമിക വിദ്യാലയങ്ങളിൽ പ്രധാന അധ്യാപകരെ നിയമിക്കുക, മാഹി ഗവൺമെൻറ് സ്കൂളിനെ പഴയ സ്ഥലത്ത് നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഗവൺമെൻറ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ ധർണ്ണനടത്തി. ചടങ്ങിൽ സംഘടനയുടെ വൈസ് പ്രസിഡൻറ്
സാജിതാ ഭാസ്കർ അധ്യക്ഷത വഹിച്ചു. സംഘടനയുടെ മുൻ സാരഥി സി പി ഹരീന്ദ്രൻ മാസ്റ്റർ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. എഫ് എസ് എ പ്രസിഡൻറ് ശ്രീകുമാർ ഭാനു, ഇലക്ട്രിസിറ്റിവർക്കേഴ്സ് യൂണിയൻ പ്രസിഡൻറ് സുജേഷ് വാസുദേവൻ
എന്നിവർആശംസയർപ്പിച്ച് സംസാരിച്ചു. എ അജിത് പ്രസാദ് സ്വാഗതം പറഞ്ഞ
ചടങ്ങിൽ കെ കെ സനൽകുമാർ നന്ദി പറഞ്ഞു .

Post a Comment