*മാഹിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല:*
*മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ഉടൻ പൂർത്തീകരിക്കും* *:*
*പുതുച്ചേരി ലഫ്. ഗവർണ്ണർ കെ കൈലാഷ് നാഥ്*
മാഹി: കുറച്ച് കാലമായി മാഹിക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നു മുടങ്ങിക്കിടന്ന പദ്ധതികളും പരിപാടികളുമൊക്കെ പൂർത്തിയാക്കാൻ നടപടികൾ തുടങ്ങിയതായും, മാഹി ഗവ.ജനറൽ ആശുപത്രിയോട് അനുബന്ധിച്ച് തുടങ്ങേണ്ട ട്രോമാ കെയർ യൂണിറ്റ് പദ്ധതി പൂർത്തിയാക്കി എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ഏറ്റവും മികച്ച ആശുപത്രിയായി മാഹി ആശുപത്രിയെ ഉയർത്തുമെന്നും രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാഹിയിലെത്തിയ പുതുച്ചേരി ലഫ്. ഗവർണർ കെ കൈലാഷ് നാഥ് പറഞ്ഞു
ഇ വത്സരാജ് ജൂബിലി ഹാളിൽ റേഷൻ കാർഡ്, പട്ടയം, പെൻഷനുകൾ, ദീപാവലി അരി തുടങ്ങിയവയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രോമാ കെയർ യൂണിറ്റ്
ഒരു കൊല്ലത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നും,രണ്ട് മാസത്തിലൊരിക്കൽ മയ്യഴിയിൽ എത്തി വികസന പ്രവർത്തനങ്ങളുടെ വേഗം വിലയിരുത്തും.
പുഴയോര നടപ്പാതയുടെ ബാക്കി പ്രവൃത്തിക്കായി അഞ്ച് കോടി അനുവദിച്ചിട്ടുണ്ടെന്നും. പറഞ്ഞു.
വിവിധ പെൻഷനുകൾ, പട്ടയം, ചുവപ്പ് റേഷൻ കാർഡ്, ദീപാവലി സൗജന്യ അരി എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.
രമേശ് പറമ്പത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.
അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, നഗരസഭാ കമ്മീഷണർ സതേന്ദർ സിംഗ് എന്നിവർ പ്രസംഗിച്ചു.

.jpg)



Post a Comment