*സ്പന്ദൻ 2024*
ചെമ്പ്ര : മാഹി കേന്ദ്രീയ വിദ്യാലയം സ്കൂൾ വാർഷികം 'സ്പന്ദൻ 2024'
ഡിസംബർ 19നു വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് സ്കൂൾ ഓഡിറ്റേറിയത്തിൽ നടക്കും.
വിദ്യാലയ മാനേജ്മെൻ്റ് കമ്മറ്റി ചെയർമാനും മാഹി റീജ്യണൽ അഡ്മിനിസ്‌റ്റേറ്ററുമായ ഡി. മോഹൻ കുമാർ പരിപാടി ഉദ്ഘാടനം ചെയ്യും.
പ്രശസ്ത ചിത്രകാരൻ കെ.കെ.മാരാർ വിശിഷ്ടാതിഥിയായെത്തും.
സ്കൂൾ പ്രിൻസിപ്പാൾ എൻ.ഗിനീഷ് കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
വിദ്യാലയത്തിലെ രക്ഷിതാക്കൾ മുഖ്യ ക്ഷണിതാക്കൾ ആയിരിക്കും.
ചെമ്പ്രയിലെ പുതിയ കെട്ടിടത്തിലേക്കു മാറിയ ശേഷം ആദ്യമായി നടക്കുന്ന വാർഷികാഘോഷം
'സ്പന്ദൻ '24' കുട്ടികളുടെ വേറിട്ട കലാവതരണങ്ങൾ കൊണ്ട് വേറിട്ട ഒന്നാകും.
.jpg)
Post a Comment