മാഹി മേഖല ശാസ്ത്ര മേളയിൽ അധ്യാപകരുടെ പങ്കാളിത്തം ശ്രദ്ധേയമായി.
. വിവിധ വിദ്യാലയങ്ങളിൽ നിന്നമുള്ള നാല് അധ്യാപകരാണ് വിവിധ വിഷയങ്ങളിൽ കുട്ടികളോടൊപ്പം ശാസ്ത്ര മേളയ്ക്ക് തിളക്കം കൂട്ടിയത്.
മലയാള ഭാഷാ ബോധനത്തിനുതകുന്ന ലളിതമായ പഠന സാമഗ്രികളാണ് ശാസ്ത്രമേളയിൻഒരുക്കിയത്. കുട്ടികളുടെ സർഗാത്മക അഭിരുചി, വ്യാകരണ ബോധം, കലാരൂപങ്ങളോടുള്ള താത്പര്യം എന്നിവ വർധിപ്പിക്കുവാൻ ലക്ഷ്യമിട്ടു കൊണ്ട് കൂടിയുള്ളതാണ് ഇത്.
സർഗ്ഗാത്മക ക്ലാസ്സ് മുറികളും ഭാഷാ ശാക്തീകരണ പ്രവർത്തനങ്ങളും എന്ന പ്രമേയത്തിലൂന്നി ക്ലാസ്സ് മുറികളിലെ വിവിധ പഠന പ്രവർത്തനങ്ങളുടെ ക്രോഡീകരണവും സന്ദർശകർക്ക് ചെറിയ ചെറിയ മത്സരങ്ങളുമൊരുക്കിയിരിക്കുകയാണ് പള്ളൂർവിൻ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം ലക്‌ച്ചറർ കെ.കെ സ്നേഹ പ്രഭ ടീച്ചർ. ജെ.എൻ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകൻ എം. വി. അഭിലാഷ് എന്നിവർ
CBSE Biology Teaching എങ്ങനെ എളുപ്പമാക്കാം എന്ന പ്രമേയത്തിലൂടെ സങ്കീർണമെന്ന് കരുതുന്ന പാഠഭാഗങ്ങൾക്ക് വേണ്ടി ലളിതമായ പഠന-പാഠന രീതിയാണ് ജെ എൻ ജി എച്ച് എസ് എസ് മാഹിയിലെ ബോട്ടണി വിഭാഗം അധ്യാപിക.ഗിരിജ പിലാവുള്ളതിൽ തയ്യാറാക്കിയിരിക്കുന്നത്. Applications of Trigonometry എന്ന തലക്കെട്ടുമായി ത്രികോണമിതിയിലെ പ്രായോഗികതലങ്ങൾ വിശദമാക്കിക്കൊണ്ട് എക്സൽ പബ്ലിക് സ്കൂളിലെ ശ്രീമതി രസ്മ ടീച്ചറും ടീച്ചേർസ് എക്സിബിഷനിൽ ഉണ്ട്
Post a Comment