സ്കൂൾ മാറ്റം തീരുമാനം പുന:പരിശോധിക്കണം
സ്കൂൾ പിടിഎ ധർണ്ണ നടത്തി
മാഹി:നഴ്സിങ്ങ് കോളേജിനായി മാഹി യിലെ എൽ പി വിഭാഗത്തിലെ ഏറ്റവും വലിയ വിദ്യാലയമായ ഗവ. എൽ പി സ്കൂൾ കെട്ടിടം ഒഴിഞ്ഞു കൊടുക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്കൂൾ പി ടി എ സ്കൂളിന് മുന്നിൽ ധർണ്ണാ സമരം നടത്തി
പി ടി എ വൈസ് പ്രസിഡണ്ട് ഷിബു കാളാണ്ടിയുടെ അധ്യക്ഷതയിൽ ചാലക്കര പുരുഷു ധർണ്ണ ഉദ്ഘാടനം ചെയ്തു
എൽ കെ ജി തലം അഞ്ചാം തരം വരെ 245 ഓളം കുട്ടികളുള്ള ഗവ എൽ പി സ്കൂൾ മാഹി ഗവ മിഡിൽ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുവാനുള്ള നീക്കമാണ് നടക്കുന്നത്
എന്നാലിത് അപ്രയോഗികമാണെന്നും നഴ്സിങ് കോളേജിനായി മറ്റൊരിടം കണ്ടൈത്തി ഗവ എൽ പി സ്ക്കൂൾ നില നിർത്തണമെന്നും പി ടി എ ഭാരവാഹികൾ പറഞ്ഞു.
പി ടി എ പ്രസിഡണ്ട്
സാബിർ കിഴക്കയിൽ സ്വാഗതവും , ജസീമ മുസ്തഫ നന്ദിയും പറഞ്ഞു
ആയിഷ പെർവിൻ
സുനൈന,ഫയാസ് ജലാൽ പി പി, ഷാജി എം , നജീബ് , സുധീഷ് കെ, ആയിഷ , റിസ് വാന , രഷിത,
എന്നിവർ നേതൃത്വം നല്കി
Post a Comment