*ഭിന്നശേഷിക്കാർക്കായി കായിക മേള സംഘടിപ്പിച്ചു*
മാഹി : ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മാഹി സാമൂഹ്യക്ഷേമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മാഹിയിലെ ഭിന്നശേഷിക്കാർക്കായി കായിക മേള സംഘടിപ്പിച്ചു
50 ഓളം പേർ പങ്കെടുത്ത കായിക മേളയിൽ ഷോട്ട് പുട്ട്, ലെമൺ സ്പൂൺ, ഓട്ട മത്സരം എന്നിവ സംഘടിപ്പിച്ചു
മത്സരങ്ങൾ കായിക അധ്യാപകൻ വളപ്പിൽ വിനോദ് നിയന്ത്രിച്ചു.
മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ ഡിസംബർ മൂന്നിന് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും
Post a Comment