*മാഹി റീജ്യണൽ ത്രിദിന ശാസ്ത്രമേളയ്ക്ക് തുടക്കം കുറിച്ചു*
മാഹി:പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് 28,29,30 തീയ്യതികളിലായി സംഘടിപ്പിക്കുന്ന മാഹി റീജ്യണൽ ത്രിദിന ശാസ്ത്രമേള പള്ളൂർ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂളിൽ വെച്ച് രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു
മാഹി മേഖലയിലെ 30 സ്കൂളിൽ നിന്നും
എൽ പി ,യു പി , ഹൈസ്ക്കൂൾ ,ഹയർ സെക്കണ്ടറിതലം വിഭാഗത്തിലായി
167 ഓളം മത്സരാർത്ഥികളാണ് പങ്കെടുത്തത്.
മാഹി റീജണ്യൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന
ഉദ്ഘാടന ചടങ്ങിൽ മാഹി ചീഫ് എഡുക്കേഷണൽ ഓഫീസർ എം.എം.തനൂജ സ്വാഗതം പറഞ്ഞു
എഡിപിസി ഷൈജു പി, സ്കൂൾ പി ടി എ പ്രസിഡണ്ട് ജയതിലകൻ പി കെ , ജി ടി ഒ സജിത ടി വി , ജി എസ് ടി എ യതീന്ദ്രൻ പിഎന്നിവർ സംസാരിച്ചു
കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂൾ പ്രധാന അധ്യാപകൻ കെ പി ഹരീന്ദ്രൻ നന്ദി പറഞ്ഞു
മേള 30 ന് സമാപിക്കും.




Post a Comment