o *എം.രാഘവൻ, ശ്രീനിവാസൻ അനുസ്മരണം നടത്തി*
Latest News


 

*എം.രാഘവൻ, ശ്രീനിവാസൻ അനുസ്മരണം നടത്തി*

 *എം.രാഘവൻ, ശ്രീനിവാസൻ അനുസ്മരണം നടത്തി*



മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ മുൻകാല സാരഥിയും എഴുത്തുകാരനും നാടകകൃത്തുമായ മണിയമ്പത്ത് രാഘവനേയും, അകാലത്തിൽ വിട പറഞ്ഞ എഴുത്തുകാരൻ മണിയമ്പത്ത് ശ്രീജയനേയും അനുസ്മരിച്ചു. ഇരുവരും മലയാള സാഹിത്യ ലോകത്തിലെ നിത്യവിസ്മയമായ എം.മുകുന്ദൻ്റെ സഹോദരങ്ങളാണ്.


മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ മറ്റൊരു മുൻ കാല പ്രവർത്തകനും പ്രാദേശിക ചരിത്രകാരനും നാടക രചയിതാവുമായിരുന്ന കഴിഞ്ഞ ദിവസം അന്തരിച്ച  പി.കെ.മുകുന്ദനേയും ഇന്നലെ വിട പറഞ്ഞ മലയാള സിനിമാലോകത്തിൻ്റെ വിസ്മയവും മയ്യഴിക്കാരുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസനെയും യോഗം അനുസ്മരിച്ചു.


മാഹി സ്പോർട്സ് ക്ലബ്ബ് പ്രസിഡൻറ് കെ.സി. നിഖിലേഷ് അദ്ധ്യക്ഷം വഹിച്ച നാൽവർ അനുസ്മരണ സായാഹ്നത്തിൽ ഡോ.എ.വത്സലൻ, കെ.പി.സുനിൽകുമാർ, അസ്സീസ്സ് മാഹി, ഉത്തമരാജ് മാഹി, അഡ്വ.ടി.അശോക് കുമാർ, നൗഷാദ്.കെ.പി, ജയ ബാലു.വി, രാജലക്ഷ്മി.സി.കെ, മുഹമ്മദ് അലി .സി.എച്ച്.എ, വിജേഷ്.പി.പി, ഹാരിസ് പരന്തിരാട്ട്, ശ്രീകുമാർ ഭാനു ,പ്രദീപ് കുമാർ പി.എ.എന്നിവർ സംസാരിച്ചു.


ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post