ഏരിയ സമ്മേളനം മാഹിയിൽ: സി.പി.എം പോരാളി സംഗമം നടത്തി
മാഹി: സിപി.എം തലശ്ശേരി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി പോരാളി സംഗമം നടത്തി. മാഹി കാപ്പിറ്റോൾ വെഡിങ്ങ് സെൻ്ററിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ അധ്യക്ഷത വഹിച്ചു. ഏറിയയിലെ 31 രക്തസാക്ഷി കുടുംബാംങ്ങളെയും 1975 വരെ അംഗത്വത്തിൽ വന്നു തുടർച്ചയായി ഇപ്പോഴും അംഗമായി തുടരുന്ന 26 മുതിർന്ന പാർട്ടി പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.
ജില്ലാ കമ്മിറ്റിയംഗം എം.സി. പവിത്രൻ, ഏറിയ സെക്രട്ടറി സി.കെ. രമേശൻ, ടി.പി. ശ്രീധരൻ, കെ.പി. നൗഷാദ് എന്നിവർ സംസാരിച്ചു. 27, 28, 29 തീയ്യതികളിൽ മയ്യഴിലാണ് ഏരിയാ സമ്മേളനം നടക്കുന്നത്.

Post a Comment