o മയ്യഴിപ്പുഴയുടെ തീരങ്ങളിൽ'നിന്നു വെള്ളിയാങ്കല്ലിലേക്ക്
Latest News


 

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ'നിന്നു വെള്ളിയാങ്കല്ലിലേക്ക്

 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ'നിന്നു വെള്ളിയാങ്കല്ലിലേക്ക്.




മയ്യഴി : എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങൾ' എന്ന പ്രഖ്യാത നോവലിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള സാഹിത്യ അ ക്കാദമി സംഘടിപ്പിക്കുന്ന 'മയ്യഴി അഖ്യാനവും വ്യാഖ്യാനവും'എന്ന  പരിപാടിയോടനുബന്ധിച്ചു പരിപാടിയുടെ സഹസംഘാടകരായ മാഹി സ്പോട്സ് ക്ലബ്‌ ലൈബ്രറി & കലാസമിതി കഴിഞ്ഞ ദിവസം "ജന്മങ്ങൾക്കിടയിലെ ആത്മാക്കളുടെ വിശ്രമസ്ഥലമായി" എം. മുകുന്ദൻ വിശേഷിപ്പിച്ച വെള്ളിയാങ്കല്ലിലേക്ക് യാത്ര സംഘടിപ്പിച്ചു. സ്വാഗതസംഘം കൺവീനറും ക്ലബ് സിക്രട്ടറിയുമായ അടിയേരി ജയരാജൻ,വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി, താജുദ്ധീൻ അഹമ്മദ്‌ കറപ്പയിൽ,വിനയൻ പുത്തലം, ജ്യോതിഷ് പദ്മനാഭൻ,ഷബീർ പി. എ, ഹരിദാസ് ഇ.പി, സതീശൻ യു. ടി,സന്ദീപ് എസ്.വി, പ്രേമൻ. പി. തുടങ്ങിയവർ യാത്രാ സംഘത്തിലുണ്ടായിരുന്നു


പരിപാടി നവംബർ 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Post a Comment

Previous Post Next Post