*മാഹി റീജ്യണൽ ത്രിദിന ശാസ്ത്രമേളയ്ക്ക് നാളെ തുടക്കം കുറിക്കും*
പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മാഹി റീജ്യണൽ ത്രിദിന ശാസ്ത്രമേള നവംബർ 28,29,30 തീയ്യതികളിൽ പള്ളൂർ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂളിൽ വെച്ച് നടക്കുമെന്ന് മാഹി ചീഫ് എഡുക്കേഷണൽ ഓഫീസർ എം.എം.തനൂജ അറിയിച്ചു. ശാസ്ത്രമേളയുടെ ഉദ്ഘാടനം നവംബർ 28 ന് രാവിലെ 11 മണിക്ക് രമേശ് പറമ്പത്ത് എം.എൽ.എ നിർവ്വഹിക്കും
മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ അധ്യക്ഷത വഹിക്കും.
മേള 30 ന് സമാപിക്കും.

Post a Comment