*ബസ്സുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്നും അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു മുസ്ലിം ലീഗ് പരാതി നൽകി.*
അഴിയൂർ : ബസ്സുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്നും അപകടമുണ്ടാക്കിയ ബസ്സിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും ബസ്സോടിച്ച ഡ്രൈവർക്കെതിരെ മനപ്പൂർവമുള്ള നരഹത്യക്ക് കേസെടുക്കണമെന്നും ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം ക്യാൻസൽ ചെയ്യണമെന്നും സ്റ്റേഷൻ കസ്റ്റഡിയിലുള്ള ബസ് കോടതിയെ ഏൽപ്പിക്കണമെന്നും ഒരു കാരണവശാലും ബസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുകൊടുക്കരുതെന്നും ആവശ്യപ്പെട്ട് ചോമ്പാല പോലീസ് സ്റ്റേഷനിൽ മുസ്ലിംലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി.
പരാതിയിന്മേൽ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് സ്റ്റേഷൻ SHO ഉറപ്പുനൽകി.
മുസ്ലിം ലീഗ് നേതാക്കളായ UA റഹീം, ഇസ്മായിൽ PP, യൂസഫ് കുന്നുമ്മൽ, നവാസ് നെല്ലോളി, ഷാനിസ് മൂസ സാജിദ് നെല്ലോളി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment