o മാഹിയിലെ വ്യാപാരി സമ്മേളനങ്ങൾ 3,4 തിയ്യതികളിൽ
Latest News


 

മാഹിയിലെ വ്യാപാരി സമ്മേളനങ്ങൾ 3,4 തിയ്യതികളിൽ

 *മാഹിയിലെ വ്യാപാരി സമ്മേളനങ്ങൾ 3,4 തിയ്യതികളിൽ* 

 *സമ്മേളന ദിനങ്ങളിൽ ഉച്ചക്ക് രണ്ട് മണി വരെ കടകൾ മുടക്കം.* 




മാഹി :പള്ളൂർ നാലുതറ മേഖലകളിലുള്ള നാലുതറ മർച്ചന്റ്സ് അസോസിയേഷന്റെ വാർഷിക ജനറൽബോഡി യോഗം ഡിസംബർ മൂന്നിന് കാലത്ത് 9.30ന് രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പള്ളൂർ എ.വി.എസ്. സിൽവർ ജൂബിലി ഓഡിറ്റോറിയത്തിലാണ് സമ്മേളനം ഡിസംബർ നാലിന് മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജനറൽബോഡി യോഗം കാലത്ത് 9.30ന് എം. ശിവശങ്കർ എം.എൽ.എമാഹി സർവ്വീസ് കോ- ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ  അറിയിച്ചു.



വ്യാപാര സമൂഹം ഇന്ന് അനുഭവിക്കുന്ന നിരവധി പ്രയാസങ്ങൾ ജനറൽബോഡി യോഗം ചർച്ച ചെയ്യുമെന്ന് ട്രേഡേർസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ.അനിൽകുമാർ പറഞ്ഞു.ശിപായിമാർ ഭരിക്കുന്ന മാഹി മുൻസിപാലിറ്റിയുടെ ശോചനീയാവസ്ഥക്കെതിരെ പ്രമേയം അവതരിപ്പിക്കും.

വ്യാപാരികൾക്കെതിരെ ഏതാനും ചില ബ്യൂറോക്രാറ്റുകളിൽനിന്നും വരുന്ന നിരന്തര പീഢനങ്ങൾ യോഗം ചർച്ച ചെയ്യുകയും, വ്യാപാരക്ഷേമനിധി നടപ്പിൽ വരുത്താത്ത പ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര-സംസ്ഥാന സർക്കാറിന് മുമ്പിൽ അവതരിപ്പിച്ചശേഷം പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായിരിക്കും.

മാഹി വിപണി ഊർജ്ജസ്വലമാക്കുന്നതിന്റെ പ്രവർത്തനങ്ങളും പ്രത്യേക ചർച്ചക്ക് വിധേയമാക്കും.

ഈ ദിവസങ്ങളിൽ രണ്ട് മേഖലകളിലും ഉച്ചക്ക് രണ്ട് മണി വരെ കടകൾ മുടക്കമായിരിക്കും.

Post a Comment

Previous Post Next Post