*ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു*
പള്ളൂർ: കസ്തൂര്‍ബ ഗാന്ധി ഗവ: ഹൈസ്കൂൾ പള്ളൂരിൽ മാഹി പോലീസ് ഡിപ്പാർട്മെൻറും ചൈൽഡ് ആൻറ് വുമെൻ വെൽഫെയർ ഡിപ്പാർട്മെൻറും സംയുക്തമായി കുട്ടികൾക്ക് വേണ്ടി നടത്തിയ ബോധവത്കരണ ക്ളാസ് മാഹി സർക്കിൾ ഇൻസ്പെക്ടർ ബി എം മനോജ് ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫെയറിനെ കുറിച്ച് ആർ എം ദൃശ്യയും പി ബൈനിയും ക്ളാസെടുത്തു. പോക്സോ ആക്ട് , സൈബർ ക്രൈം എന്നിവയെക്കുറിച്ചുള്ള ക്ളാസുകൾ എസ് ഐ പി ബീന , എ എസ് ഐ സ്വപ്ന, എ എസ് ഐ സുജിത്ത് എന്നിവർ കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് എ അജിത് പ്രസാദ് അധ്യക്ഷം വഹിച്ച ചടങ്ങിന് സീനിയർ അധ്യാപികമാരായ ടി വി സിന്ധു സ്വാഗതവും സി തുഷാര നന്ദിയും പറഞ്ഞു.

Post a Comment