o സി.പി.എം. തലശ്ശേരി ഏരിയ സമ്മേളനം മാഹിയിൽ നാളെ തുടങ്ങും
Latest News


 

സി.പി.എം. തലശ്ശേരി ഏരിയ സമ്മേളനം മാഹിയിൽ നാളെ തുടങ്ങും

 

സി.പി.എം. തലശ്ശേരി ഏരിയ സമ്മേളനം മാഹിയിൽ നാളെ തുടങ്ങും

ഒരുക്കങ്ങൾ പൂർത്തിയായി



മയ്യഴി: തമിഴ്‌നാട്ടിലെ മധുരയിൽ വെച്ച് ഏപ്രിൽ രണ്ട് മുതൽ ആറ് വരെ നടക്കുന്ന സി.പി.എം 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായുള്ള തലശ്ശേരി ഏറിയാ സമ്മേളനം 27, 28, 29 തിയ്യതികളിലായി മാഹിയിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 13 ലോക്കലുകളിലും 249 ബ്രാഞ്ചുകളിലുമായി 3351 അംഗങ്ങളും 2,15,000ത്തിൽപരം വർഗ്ഗ ബഹുജന സംഘടനാ അംഗങ്ങളുമായാണ് തലശ്ശേരി ഏറിയ മുന്നേറുന്നത്. ലോക്കൽ സമ്മേളനം തെരഞ്ഞെടുത്ത 150 പ്രതിനിധികളും 21 ഏറിയാ കമ്മിറ്റി അംഗങ്ങളുമാണ് മാഹിയിൽ ഒത്തുചേരുന്നത്.



പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (മുണ്ടോക്ക്) 27ന് വൈകുന്നേരം ആറിന് പതാക ഉയരും. സമ്മേളന നഗരിയിലേക്കുള്ള പതാകജാഥ സി.എച്ച്. കണാരൻ സ്‌മൃതി കുടീരത്തിൽ വെച്ച് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ ഉദ്ഘാനം ചെയ്യും. ഏറിയാ കമ്മിറ്റി അംഗം വി.സതി നേതൃത്വം നൽകും. കൊടിമരജാഥ ചെറുകല്ലായിൽ വെച്ച് ഏറിയാ സെക്രട്ടറി സി.കെ.രമേശൻ ഉദ്ഘാടനം ചെയ്യും. ഏരിയാ കമ്മിറ്റി അംഗം ടി.പി. ശ്രീധരൻ നേതൃത്വം നൽകും. പ്രധാന ദീപശിഖാജാഥ തലശ്ശേരി ജവഹർഘട്ടിൽ വെച്ച് എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്യും. ഏരിയാകമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ നേതൃത്വം നൽകും. ഏറിയയിലെ 31 രക്തസാക്ഷി കുടീരങ്ങളിൽ നിന്നും പുറപ്പെടുന്ന ദീപശിഖ വിവിധ കേന്ദ്രങ്ങളിൽ വെച്ച് പ്രധാന ജാഥകളോടൊപ്പം ചേരും. അത് ലറ്റുകൾ, മോട്ടോർ ബൈക്കുകൾ, ബാന്റ് വാദ്യങ്ങൾ, പന്തം വീശൽ എന്നിവയുടെ അകമ്പടിയോടെ വൈകുന്നേരം അഞ്ചിന് മാഹിപാലം കേന്ദ്രീകരിച്ച് പൊതുസമ്മേളന നഗരിയിലേക്ക് പുറപ്പെടും.

28, 29 തിയ്യതികളിൽ സി.പി.കുഞ്ഞിരാമൻ, വാഴയിൽ ശശി നഗറിൽ (മഞ്ചക്കൽ) ചേരുന്ന പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി സി.കെ.രമേശൻ റിപ്പോർട്ട് അവതരിപ്പിക്കും. ചർച്ചയ്ക്കും മറുപടിക്കും ശേഷം ഏരിയാ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്ത് കൊണ്ടും ഭാവി കടമകൾ അംഗീകരിച്ചുകൊണ്ടും പ്രതിനിധി സമ്മേളനം സമാപിക്കും.

സമ്മേളനത്തിന് സമാപനം കുറിച്ചു കൊണ്ട് 29ന് വൈകുന്നേരം നാലിന് റെഡ് വളണ്ടിയർ മാർച്ചും ബഹുജനപ്രകടനവും മഞ്ചക്കലിൽ നിന്നും ആരംഭിക്കും. വൈകുന്നേരം അഞ്ചിന്  കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ ചേരുന്ന പൊതുസമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സഹകരണവകുപ്പ് മന്ത്രിയുമായ വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി എം.വി. ജയരാജൻ, പി.ജയരാജൻ, എൻ. ചന്ദ്രൻ, പി. പുരുഷോത്തമൻ, പി.ഹരീന്ദ്രൻ, എൻ.സുകന്യ, കാരായി രാജൻ എന്നിവർ സമ്മേളനത്തിലുടനീളം പങ്കെടുക്കും. പത്രസമ്മേളനത്തിൽ

ഏറിയ സെക്രട്ടറി സി.കെ. രമേശൻ, ഏറിയ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അഫ്സൽ, കെ. ജയപ്രകാശൻ, സംഘാടക സമിതി ചെയർമാൻ കെ.പി സുനിൽ കുമാർ, കൺവീനർ കെ.പി. നൗഷാദ്, വി. ജയബാലു, ഹാരീസ് പരന്തിരാട്ട്, വി.പി ശ്രീകാന്ത് എന്നിവർ  പങ്കെടുത്തു.

Post a Comment

Previous Post Next Post