ഗ്യാസ് സിലിണ്ടറുകളുടെ തൂക്കം ഉറപ്പാക്കണം: ജനശബ്ദം.
മാഹി:നിയമപ്രകാരം, എൽ.പി.ജി. ഗ്യാസ് സിലിണ്ടറുകളുടെ ഗ്രോസ് ഭാരം വിതരണം ചെയ്യുന്ന സമയത്ത് തന്നെ ഉറപ്പാക്കേണ്ടത് ഗ്യാസ് വിതരണക്കാരുടെ ബാധ്യതയാണെന്നിരിക്കെ, ഇത് പാലിക്കാതെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ പാടില്ലെന്ന് ജനശബ്ദം ജനറൽ സെക്രട്ടരി ഇ.കെ. റഫീഖ് പുതുച്ചേരി ഉപഭോക്തൃ തർക്ക പരിഹാരസമിതിയോട് രേഖാമൂലം ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ജനശബ്ദം നേരത്തെ നടത്തിയ ഇടപെടലിലൂടെ
വിതരണ വാഹനത്തിൽ തന്നെ അംഗീകൃത തൂക്കയന്ത്രം (വെയിംഗ് മെഷീൻ)കൊണ്ടുവന്നിരുന്നു. ഇത് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നതിനാണ്.
മുൻകാലങ്ങളിൽ ചില ഗ്യാസ് കമ്പനികൾ കുറഞ്ഞ ഭാരം ഉള്ള സിലിണ്ടറുകൾ വിതരണം ചെയ്ത സംഭവങ്ങൾ പത്രങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജനശബ്ദം ആവശ്യപ്പെട്ടതുമാണ്.
എന്നാൽഏതാനും മാസങ്ങൾ മാത്രമേ ഈ നിർബന്ധിത നിയമം പാലിച്ചുള്ളൂ. ഇതിനെക്കുറിച്ച് യാതൊരു ഫലപ്രദമായ മേൽനോട്ടമോ കർശന തുടർ നടപടികളോ കാണുന്നില്ല. തുടർച്ചയായ ഈ നിയമലംഘനത്തിന് ഉത്തരവാദികൾ ആരാണെന്നും,
ഗ്യാസ് വിതരണക്കാരോ, എണ്ണക്കമ്പനികളോ, അതോ ബന്ധപ്പെട്ട അധികാരികളോ എന്ന് വ്യക്തമാക്കണമെന്നും ജനശബ്ദം ആവശ്യപ്പെട്ടു.
ഉപഭോക്താക്കളുടെ താൽപ്പര്യം കണക്കിലെടുത്ത് ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment