സി പി ഐ എം തലശ്ശേരി എരിയാ സമ്മേളനം സമാപിച്ചു
സമാപന സമ്മേളനം മാഹി
മുണ്ടോക്ക് കോടിയേരി ബാലകൃഷ്ണൻ നഗറിൽ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തോടനുബന്ധിച്ച്
മാഹി മഞ്ചക്കൽ നിന്ന് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവുമുണ്ടായി.
ബാൻ്റ് മേളം., ശിങ്കാരിമേളം, മ്യൂസിക്ക് ഫ്യൂഷൻ എന്നിവയുടെ അകമ്പടിയോടെ നടന്ന
ബഹുജന പ്രകടനം
മുണ്ടോക്ക് സ: കോടിയേരി ബാലകൃഷ്ണൻ നഗറിൽ സമാപിച്ചു പൊതുസമ്മേളനത്തിന് ഏറിയ സെക്രട്ടറി സി കെ രമേശൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ പി സുനിൽകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ ,ജില്ലാ കമ്മറ്റി അംഗം എം സി പവിത്രൻ എന്നിവർ സംസാരിച്ചു
കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കുട്ടാപ്പു കതിരൂർ നയിച്ച നാട്ടുകൂട്ടം തലശ്ശേരിയുടെ പാട്ടും പറച്ചിലും നാടൻ പാട്ട് അവതരിപ്പിച്ചു
Post a Comment