എണ്ണ ഒഴിക്കൽ ചടങ്ങ്
മാഹി: പന്തക്കൽ പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ കലശത്തിൻ്റെ ഭാഗമായി സ്ഥാപിക്കുന്ന കൊടിമരം എണ്ണത്തോണിയിൽ മാറ്റി എണ്ണ ഒഴിക്കൽ ചടങ്ങ് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രിതരണ നെല്ലൂർ പത്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. എണ്ണത്തോണിയിൽ ആദ്യത്തെ എണ്ണ തന്ത്രി ഒഴിച്ചു. നവീകരണ കമ്മിറ്റി പ്രസിഡൻ്റ് രവി നികുഞ്ജം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമൻ പന്തക്കൽ, സി.വി. മൻമോഹൻ എന്നിവർ പ്രസംഗിച്ചു. കൊടിമരം ഉള്ള എണ്ണത്തോണിയിൽ എണ്ണ ഒഴിക്കാൻ ക്ഷേത്രത്തിൽ എണ്ണ തയാറാക്കിയിട്ടുണ്ട്. 2025 ജൂൺ 1 മുതൽ 16 വരെയാണ് നവീകരണ കലശവും ധ്വജ പ്രതിഷ്ഠയും നടക്കുന്നത്. ജൂൺ 8 ന് ദേവ പ്രതിഷ്ഠയും 11 ന് ധ്വജ പ്രതിഷ്ഠയും നടക്കും.
Post a Comment