*മയ്യഴി ഉത്സവ് 2024- തഞ്ചാവൂർ ചിത്രകല ശില്പശാലയും, ചിത്രകലാ ക്യാമ്പും പുതുച്ചേരി കലാ സാംസ്ക്കാരിക വകുപ്പ് മന്ത്രി പി.ആർ.എൻ. തിരുമുരുകൻ ഉദ്ഘാടനം ചെയ്തു*
കലാസാംസ്കാരിക വകുപ്പിന്റെയും വിനോദ സഞ്ചാര വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന മയ്യഴി ഉത്സവത്തിന്റെ ഭാഗമായി
മാഹി മേഖലയിലെ ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് മയ്യഴി പുഴയോര നടപ്പാതയിൽ ജലച്ചായ, ഓയിൽ, അക്രിലിക്, മ്യൂറൽ വിഭാഗങ്ങളിലായി ചിത്രകലാ ക്യാമ്പും , കലാ-സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ
തഞ്ചാവൂർ ചിത്രകല ശിൽപശാലയും പുതുച്ചേരി കലാ സാംസ്ക്കാരിക വകുപ്പ് മന്ത്രി പി.ആർ.എൻ. തിരുമുരുകൻ ഉദ്ഘാടനം ചെയ്തു ഉദ്ഘാടനം ചെയ്തു.
മാഹി നടപ്പാതയിൽ വച്ചു നടന്ന ചടങ്ങിന്
മാഹി എംഎൽഎ രമേശ് പറമ്പത്ത് അധ്യക്ഷത വഹിച്ചു .
വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി ജയന്ത് കുമാർ റേ, സെക്രട്ടറി എ. നെടുഞ്ചഴിയൻ, ഐഎഎസ്,
ടൂറിസം ഡയറക്ടർ മുരളീധരൻ കലാ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ കലയ പെരുമാൾ എന്നിവർ സംസാരിച്ചു.
മാഹി റീജിനൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ സ്വാഗതവും മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം എം തനൂജ നന്ദിയും പറഞ്ഞു.
നാൽപതോളം കലാകാരന്മാർ പങ്കെടുത്തു.
Post a Comment