*ഗ്രീൻ കൾച്ചറൽ സെന്റർ മാഹി, വിവാഹ ധനസഹായം നൽകി*
മാഹി: ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കഴിഞ്ഞ രണ്ടു വർഷമായി നിശബ്ദ സേവനം നടത്തിവരുന്ന ഗ്രീൻസ് കൾച്ചറൽ സെന്റർ മാഹി, ലളിതമായ ചടങ്ങിൽ നിർധനരായ ഒരു കുടുംബത്തിന് വിവാഹ ധനസഹായം നൽകുകയുണ്ടായി.
സഹായത്തിന്റെ ആദ്യ ഗഡുവാണ് നൽകപ്പെട്ടത്.
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കൗൺസിൽ അംഗം ഇബ്രാഹിംകുട്ടി തൊണ്ടന്റവിടയിൽ നിന്ന് മാഹി ജില്ലാ മുസ്ലിം ലീഗ് വൈ:പ്രസി: ഇ.കെ. ഹാഷിം സംഖ്യ ഏറ്റുവാങ്ങി.
സെന്റർ പ്രസിഡന്റ് ഖാലിദ് കണ്ടോത്ത് അധ്യക്ഷം വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മുഹമ്മദ് ഇഫ്തിയാസ് സ്വാഗതം പറഞ്ഞു.
പോണ്ടിച്ചേരി സംസ്ഥാന മുസ്ലിം ലീഗ് പ്രിൻസിപ്പൽ വൈ:പ്രസി: ഇ കെ മുഹമ്മദ് അലി, മാഹി ജില്ലാ പ്രവാസി ലീഗ് പ്രസിഡന്റ് എം.എ.അബ്ദുൽ ഖാദർ, പന്ന്യനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ. ഹനീഫ, കുവൈത്ത് തലശ്ശേരി മണ്ഡലം കെ.എം.സി.സി. വൈ:പ്രസി: കെ.ഫൈസൽ (പൂഴിത്തല) പോണ്ടിച്ചേരി സംസ്ഥാന മുസ്ലിംലീഗ് കൗൺസിലർമാരായ കെ.പി. സിദ്ദീഖ്, അൻസാർ പൂഴിത്തല, കെ.പി. സുലൈമാൻ അൽ ഐൻ കെഎംസിസി, ഹംസ ഹാജി മുണ്ടോക്ക്, കരീം ചാലക്കര എന്നിവർ പങ്കെടുത്തു. റഫീക്ക് തയ്യള്ളതിൽ നന്ദി പറഞ്ഞു.
Post a Comment