o ഒടുവിൽ പെട്ടിപ്പാലത്തിന് മാലിന്യത്തിൽ നിന്നും ശാപമോക്ഷം
Latest News


 

ഒടുവിൽ പെട്ടിപ്പാലത്തിന് മാലിന്യത്തിൽ നിന്നും ശാപമോക്ഷം

 *ഒടുവിൽ പെട്ടിപ്പാലത്തിന് മാലിന്യത്തിൽ നിന്നും ശാപമോക്ഷം* 



തലശ്ശേരി: ഏതാനും വർഷം മുമ്പ് വരെ മൂക്ക് പൊത്താതെ വാഹനയാത്ര പോലും സാധ്യമാകാതിരുന്ന മാലിന്യ തീരം ഇനി സുഗന്ധ വാഹിനിയായ വസന്തോദ്വാനമായി മാറുന്നു. നൂറ്റാണ്ടോളം തലശ്ശേരിയിലെ നഗരമാലിന്യങ്ങളത്രയും പേറാൻ വിധിക്കപ്പെട്ടിരുന്ന ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ അതി മനോഹരമായ ആറ് എക്ര വരുന്ന 'കടൽത്തീരം, ദശകങ്ങൾനീണ്ടു നിന്ന ബഹുജന പ്രതിഷേധങ്ങൾക്കും, നീണ്ട കാത്തിരിപ്പിനുമൊടുവിൽ സൗന്ദര്യവൽക്കരിക്കുകയാണ്. ന്യൂ മാഹി പഞ്ചായത്തിൽ പെട്ട ഈ തീരദേശം 90 വർഷത്തേക്ക് തലശ്ശേരി നഗരസഭക്ക് പാട്ടത്തിന് നൽകിയതായിരുന്നു. ഇവിടെ കഴിഞ്ഞ 80 വർഷങ്ങളായി മണ്ണിൽ പുതഞ്ഞുകിടക്കുന്ന മാലിന്യക്കൂമ്പാരങ്ങളത്രയും പുറത്തെടുത്ത് ആധുനിക സാങ്കേതിക വിദ്യയിലൂടെ വേർതിരിച്ച്, പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള പ്രവൃത്തി നടന്നു വരികയാണ്.


ഇതിനായി നഗരസഭ സ്വകാര്യ സ്ഥാപനവുമായി അഞ്ച് കോടി രൂപയുടെ കരാറിൽഏർപ്പെട്ടിരുന്നു. ഒരു വർഷമാണ് പ്രവൃത്തിയുടെ കാലാവധി. .മാലിന്യം നീക്കുന്നതിന്റെ അനുബന്ധ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.


യന്ത്രം സ്ഥാപിച്ചു കഴിഞ്ഞാൽ ട്രയൽറൺ നടത്തും.അതിനുശേഷം ഔദ്യോഗിക ഉദ്ഘാടനം നടക്കും.. -നീക്കം ചെയ്യുന്ന മണ്ണ് അവിടെ തന്നെ ഉപയോഗിക്കും. മറ്റു മാലിന്യങ്ങൾ വേർതിരിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകും.പ്ലാസ്റ്റിക് മാലിന്യങ്ങൾ സിമന്റ് ഫാക്ടറിയിലെത്തിച്ച് സംസ്ക്കരിക്കും.


കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ, കുപ്പിച്ചില്ല്, പച്ചക്കറി മാലിന്യങ്ങൾ,ടയർ,ഇരുമ്പ്,മെഡിക്കൽ മാലിന്യങ്ങൾ എന്നിവ 12 ഇനങ്ങളായി വേർതിരിക്കും.


അതിനുശേഷം വിവിധ സ്ഥലങ്ങളിൽ എത്തിക്കാനാണ് പദ്ധതി. ഇവിടെ മാലിന്യം നിക്ഷേപിച്ച ശേഷം മണ്ണിട്ട് മൂടുകയാണ് നേരത്തെ ചെയ്‌തിരുന്നത്. മണ്ണും മാലിന്യവും പുറത്തെടുത്ത് വേർതിരിക്കണം.


56,888 എം.ക്യൂബ് മാലിന്യം ഇവിടെയുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.


എം.സി.കെ.കുട്ടി എൻജിനിയറിങ് പ്രൊജക്ട് ലിമിറ്റഡാണ് പ്രവൃത്തി നടത്തുന്നത്. 1927 മുതൽ 2011 വരെ മനുഷ്യ വിസർജ്യം ഉൾപെടെ നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും കൊണ്ടു തള്ളിയ സ്ഥലമാണ് കിളച്ചു കോരി വൃത്തിയാക്കുന്നത്.1,44,111 ക്യുബിക് മീറ്റർ മാലിന്യം നീക്കേണ്ടി വരുമെന്ന് ജില്ലാ ശുചിത്വമിഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. നഗരസഭ എൻജിനിയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ 56.888 എം.ക്യുബിക് മാലിന്യമുണ്ടാകുമെന്നാണ് അടയാളപ്പെടുത്തിയ


ഹരിത ട്രിബ്യൂണൽ നിർദ്ദേശത്തെ തുടർന്നാണ് മാലിന്യം നീക്കുന്നത്. വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് 2011-ലാണ് ഇവിടെ മാലന്യം തള്ളുന്നത് നിർത്തിയത്. വീണ്ടെടുത്ത് ശുചികരിച്ചൊരുക്കുന്ന സ്ഥലത്ത് കൺവൻഷൻ സെന്റർ ഉൾപെടെ ഹാപ്പിനസ് പാർക്കാണ് വിഭാവനം ചെയ്തിട്ടുള്ളത്

കോവളം ബീച്ചിനെ അനുസ്‌മരിപ്പിക്കും വിധം വളഞ്ഞുള്ള അതി മനോഹര കടൽത്തീരമുള്ള ഇവിടെ വൈദ്യുതി വകുപ്പിന്റെ നിയന്ത്രണത്തിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനവും,മനോഹരമായ ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമൊരുക്കാൻ തീരുമാനിച്ചിരുന്നു.ഇതനുസരിച്ച് ബന്ധപ്പെട്ടവർ പരിശോധനയും നടത്തിയിരുന്നു

ഈ സ്ഥലത്തിന് തെക്ക് ഭാഗത്തായി കടലിലെ പാറക്കെട്ടിൽ പോർച്ചുഗീസുകാർ സ്ഥാപിച്ചിരുന്ന ലൈറ്റ് ഹൗസ് രണ്ട് വർഷം മുമ്പ് ശക്തമായ .കടൽക്ഷോഭത്തിൽ തകർന്ന് കടലെടുത്തിരുന്നു. . ഇനിയും ഈ ചരിത്ര സ്മാരകം പുന:സ്ഥാപിച്ചിട്ടില്ല. ഇതിനോട് ചേർന്നായിരുന്നു ഫ്രഞ്ചുകാരുടെ ആത്മമിത്രങ്ങളായിരുന്ന

കുറുങ്ങോട്ട് നായൻമാരുടെ കോട്ടയും ആസ്ഥാനമന്ദിരവും നിലനിന്നിരുന്നത്. വടക്ക് ഭാഗത്താകട്ടെ ഹൌസിങ്ങ് കോളനിക്കും അരയ ശ്മശാനത്തിനുമിടയിലാണ് സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ചോര കിനിയുന്ന അദ്ധ്യായങ്ങൾ എഴുതി ചേർത്ത് ,വീരമൃത്യു വരിച്ച തില്ലങ്കേരി സമരത്തിലെ ഏഴ് രക്തസാക്ഷികളെ ബ്രിട്ടീഷുകാർ ഒരേ കുഴി വെട്ടി ആളറിയാതെ സംസ്ക്കരിച്ചത് '


'ആ സ്ഥലം ഇപ്പോൾ കാട് മൂടിക്കിടപ്പാണ്. റെയിലും ദേശീയ പാതയും, കടലും സമാന്തരമായി കടന്നു പോകുന്ന സ്ഥലമാണിത്.

Post a Comment

Previous Post Next Post