o തലശ്ശേരിയിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ തമ്മിൽ സംഘർഷം
Latest News


 

തലശ്ശേരിയിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ തമ്മിൽ സംഘർഷം

 തലശ്ശേരിയിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ തമ്മിൽ സംഘർഷം



തലശ്ശേരി: ടി.എം.സി. ഇല്ലാത്ത ഓട്ടോറിക്ഷാഡ്രൈവർമാരും, ടി.എം.സി. ഉള്ള ഓട്ടോറിക്ഷാഡ്രൈവർമാരും തമ്മിൽ തലശ്ശേരിയിൽ സംഘർഷാവസ്ഥ.


പൊലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയില്ലെന്നും ആരോ പണം. ചൊവ്വാഴ്‌ച രാത്രി എ.വി.കെ.നായർ റോഡിൽ യാത്രക്കാരെയും കൊണ്ട് വന്ന ടി.എം.സി. നമ്പർ ഇല്ലാത്ത ഓട്ടോറിക്ഷാഡ്രൈവരെ ടി.എം.സി. നമ്പർ ഉള്ള ഓട്ടോറിക്ഷാ ഡ്രൈവർ തടഞ്ഞിട്ട് അക്രമിച്ചതായി പരാതി. പൊലീസിൽ വിവരമറിയിച്ചിട്ടും, പൊലീസ് എത്തിയത് വൈകിയാണെന്നും, അപ്പോഴേക്കും അടി കിട്ടിയ ഡ്രൈവർ നിലത്ത് വീണു കിടന്നതായും ആരോപിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. ടി.എം.സി. നമ്പർ ഇല്ലാത്ത ഓട്ടോറിക്ഷകൾ നഗര പ്രദേശത്ത് എത്തിയാൽ യാത്രക്കാരെ   ഇറക്കി പോവണമെന്നും നഗരത്തിൽ പാർക്ക് ചെയ്യാൻ പാടില്ലെന്നുമാണ് ടി.എം.സി. നമ്പർ ഉള്ള ഓട്ടോറിക്ഷാഡ്രൈവർമാരുടെ ആവശ്യമത്രെ.


ഇതിന്റെ പേരിൽ ഒട്ടേറെ സ്ഥലങ്ങളിൽ വെച്ച് ഇരു വിഭാഗവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയിലുമെത്തിയിട്ടുമുണ്ട്. യൂനിയനുകൾ ഇടപെട്ടിട്ടും ഇതിനൊരു ശാശ്വത പരിഹാരവുമായിട്ടില്ല. തലശ്ശേരിയിൽ മൊത്തം 1600 ടി.എം സി. വണ്ടികളാണുള്ളത്. കഴിഞ്ഞ 7 വർഷമായി പുതിയ ടി.എം.സി.അനുവദിക്കുകയോ, പുതുക്കുകയോ ചെയ്‌തിട്ടില്ല. നൂറോളം വണ്ടികൾ നഗരസഭാ പരിധിയിൽ ടി.എം.സി.യില്ലാതെ സർവ്വീസ് നടത്തുന്നുണ്ട്. അഞ്ച് വർഷം കൂടുമ്പോൾ ടി.എം.സി.പുതുക്കി നൽകേണ്ടതാണ്. എത്രയും പെട്ടെന്ന് നഗരസഭ അധികാരികൾ ഇടപെട്ട് പ്രശ്ന പരിഹാരം നടത്തണമെന്നാണ് ഡ്രൈവർമാരും ഓട്ടോ ഉടമകളും ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post