പന്തോക്കാവിൽ കവർച്ച - വഴിപാട് കൗണ്ടറും, ഓഫീസും തകർത്ത് പണം കവർന്നു.
പന്തക്കൽ: പന്തോ ക്കാവ് അയ്യപ്പക്ഷേത്രത്തിൽ കവർച്ച നടത്തി പണം മോഷ്ടിച്ചു - ഓഫീസ് മുറിയിൽ സഞ്ചിയിൽ സൂക്ഷിച്ച നാണയങ്ങളും, വഴിപാട് കൗണ്ടറിലെ മേശവലിപ്പിൽ ഉണ്ടായിരുന്ന പണവുമാണ് കവർന്നത്. ക്ഷേത്രത്തിലെ അന്നദാന ഹാളിൽ സൂക്ഷിച്ച കമ്പിപ്പാര ഉപയോഗിച്ച് വഴിപാട് കൗണ്ടറിൻ്റെ ചില്ലുകൾ തകർത്താണ് മോഷ്ടാവ് കൗണ്ടറിൽ കയറിയത്. ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ചും അകത്ത് കയറി.തിരുമുറ്റത്തെ ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്തെങ്കിലും പണമെടുക്കുവാൻ കഴിഞ്ഞില്ല
ബുധനാഴ്ച്ച പുലർച്ചെ 4.30 ന് ക്ഷേത്ര ഭാരവാഹി രവി നി കുഞ്ജം കീർത്തനം വെക്കാൻ ക്ഷേതത്തിലെത്തിയപ്പോഴാണ് വഴിപാട് കൗണ്ടറിലെ മേശവലിപ്പടക്കമുള്ള സാമഗ്രികൾ ഓഫീസ് വരാന്തയിൽ ചിതറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.ഉടൻ പന്തക്കൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.പള്ളൂർ എസ്.ഐ.റെനിൽ കുമാർ, പന്തക്കൽ എസ്.ഐ.പി.ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി..ക്ഷേത്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു.കാവി മുണ്ടും, കള്ളി ടീ ഷേർട്ടും ധരിച്ചയാൾ അർധരാത്രി ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് മോഷണം നടത്തുന്നത് തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേ സമയം ബുധനാഴ്ച്ച രാവിലെ കാസർക്കോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും പുനലൂർ സ്വദേശിയായ യുവാവിനെ കാസർക്കോഡ് പോലീസ് കസ്റ്റഡിയിലെടുത്തതായും പന്തക്കൽ പോലീസ് അറിയിച്ചു. ഇയാളെ കാസർക്കോഡ് പോലീസ് ചോദ്യം ചെയ്തപ്പോൾ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പോലീസ് കാസർക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.
Photo: 21-11-24പന്തോ ക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ ബുധനാഴ്ച്ച അർധരാത്രി പണം കവർന്ന ശേഷം മോഷ്ടാവ് മേശവലിപ്പ് ഓഫീസ് വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ
Sajeev -

Post a Comment