മാക്കുനി വേലഞ്ചിറയിൽ യു.ഡി.എഫ്.തടയണ നിർമ്മിക്കും'
മാഹി: മഴക്കാലത്ത് പൊന്ന്യം പുഴ കര കവിഞ്ഞ് മാക്കുനി വേലഞ്ചിറ ഭാഗത്തെ വീടുകളിലും, കൃഷിയിടങ്ങളിലും വെള്ളം കയറുന്നത് ഒഴിവാക്കാൻ പന്ന്യന്നൂർ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി തടയണ നിർമ്മിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്- ഇന്നലെ പ്രവൃത്തിക്ക് തുടക്കം കുറിച്ചു. താത്ക്കാലിക പരിഹാരമായാണ് മണ്ണിട്ട് തടയണ കെട്ടുന്നത്.
ഇക്കാര്യം ഷാഫി പറമ്പിൽ എം എൽ എ യുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും ശാശ്വത പരിഹാരത്തിനായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും യു ഡി എഫ്. നേതാക്കളായ നിങ്കി ലേരി മുസ്തഫ, കെ.ശശീന്ദ്രൻ , ജാഫർ ചമ്പാട്, സരീഷ് കുമാർ മാക്കുനി എന്നിവർ പറഞ്ഞു.

Post a Comment