o *സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഡിസംബർ 1 ന് മാഹിയിൽ*
Latest News


 

*സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഡിസംബർ 1 ന് മാഹിയിൽ*

 *സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഡിസംബർ 1 ന് മാഹിയിൽ*



മാഹി മഞ്ചക്കൽ ജുമാ മസ്ജിദിന്റെയും കോഴിക്കോട് മേയ്ത്ര  ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ മഞ്ചക്കൽ ജുമാ മസ്‌ജിദിന്റെ  പുതിയ മദ്രസ ഹാളിൽ വെച്ച് ഡിസംബർ 1 ന്  രാവിലെ 9 മണി മുതൽ ഉച്ച 1.30 വരെ സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടക്കുമെന്ന് മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് കെ.ഇ.മമ്മു വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 


സെന്റർ ഓഫ് എക്സലൻസ്' പദവി, മലബാറിൽ ക്വറ്റേനറി കെയർ ഹോസ്പിറ്റൽ പദവി കരസ്ഥമാക്കിയതും ഹൃദയം, കരൾ, പാൻക്രിയാസ്, വൃക്ക തുടങ്ങിയ അവയവമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതുമായ മെയ്ത്രാ ഹോസ്പിറ്റലിലെ കാർഡിയോളജി, ന്യൂറോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരാണ് ക്യാമ്പിലെ രോഗികളെ പരിശോധിക്കുക.  മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 150 പേർക്കായിരിക്കും പരിശോധന നടത്തുക. കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യുവാനും 9995533246, 7560960270, 9207702029 എന്നീ നമ്പറുകളിൽ ബന്ധപ്പെടെണ്ടതാണെന്ന്

ഹോസ്പിറ്റൽ അസി.മാനേജർ കെ.ശ്രീജിത്ത്, എം.പി.ഷംസുദ്ദീൻ, അബ്ദുൾ ഗഫൂർ, സിദ്ധീഖ് ഷാലിമാർ, കെ.എസ്.ഷബിൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Post a Comment

Previous Post Next Post