*മയ്യഴിപ്പുഴയുടെ തീരങ്ങളിൽ - 50 വർഷങ്ങൾ*
*ചിത്രകാരസംഗമം നടന്നു*
കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന
മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ്റെ
"മയ്യഴിപ്പുഴയുടെ തീരങ്ങളിൽ 50 വർഷങ്ങൾ " - പരിപാടിയോടനുബന്ധിച്ച് മാഹി ടാഗോർ പാർക്കിൽ നടന്ന ചിത്രകാര സംഗമം പൊന്ന്യം ചന്ദ്രൻ്റെ അധ്യക്ഷതയിൽ പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ലാ പ്രസിഡണ്ടും, കഥാകാരനുമായ പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു
ആദ്യ ക്യാൻവാസ് പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ലാ സെക്രട്ടറി സി പി അബൂബക്കർ ,യുവ ചിത്രകാരി കെ യാമിനിക്ക് നല്കി
നാരായണൻ കാവുമ്പായി, സി പി അബൂബക്കർ, ഡി വത്സൻ , എന്നിവർ സംബന്ധിച്ചു
അസീസ് മാഹി സ്വാഗതവും, നികിലേഷ് നന്ദിയും പറഞ്ഞു
തുടർന്ന്
25 ഓളം ചിത്രകാരന്മാർ ചേർന്ന്
മയ്യഴിപ്പുഴയുടെ തീരങ്ങളിലെ സന്ദർഭങ്ങൾ ക്യാൻവാസിൽ ആവിഷ്കരിച്ചു.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ 50ാം വാർഷിക സമ്മേളനം വൈകു 4 മണിക്ക് മാഹി ടൗൺ ഹാളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും .
ടി പത്മനാഭൻ മുഖ്യാതിഥിയായിരിക്കും.
സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും
അശോകൻ ചരുവിൽ, കെ ആർ മീര , ഡോ.കെ.പി മോഹനൻ, സി. പി അബൂബക്കർ, എം വി നികേഷ്
കുമാർ എന്നിവർ പങ്കെടുക്കും.
തുടർന്ന് നോവലിനെക്കുറിച്ച് ഇ വി രാമകൃഷ്ണൻ,
കെ വി സജയ് , വി എസ് ബിന്ദു എന്നിവർ പ്രഭാഷണം നടത്തും.
ഇ. എം അഷ്റഫ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച
ഷോർട്ട് ഫിലിം എം മുകുന്ദൻ്റെ സാഹിത്യ ദൃശ്യാവിഷ്കാരമായ
ബോൺഴൂർ മയ്യഴിയുടെ പ്രദർശനവും നടക്കും



Post a Comment