ന്യൂമാഹിയിലെ വാർഡ് വിഭജനം തികച്ചും അശാസ്ത്രീയം
ന്യൂമാഹി : പഞ്ചായത്തിലെ വാർഡ് വിഭജനം പ്രകൃതിദത്ത അതിരുകൾ മാനിക്കാതെയും ജനസംഖ്യ അനുപാതം പാലിക്കാതെയും അശാസ്ത്രീയമായാണ് വിഭജിച്ചിട്ടുള്ളതെന്ന് ന്യൂമാഹി പഞ്ചായത്ത് യു.ഡി.എഫ് നേതൃയോഗം ആരോപിച്ചു. CJP കൂട്ട് കെട്ട് ഉറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ന്യൂമാഹിയിൽ വാർഡ് വിഭജിച്ചിട്ടുള്ളത്. വാർഡ് വിഭജനത്തിനെതിരെ അധികൃതർക്ക് പരാതി നൽകുന്നതാണെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു. യോഗത്തിൽ യു.ഡി.എഫ് കൺവീനർ അനീഷ് ബാബു വി.കെ സ്വാഗതം പറയുകയും ചെയർമാൻ അസ്ലം ടി.എച്ച് അദ്ധ്യക്ഷം വഹിച്ചു. മുസ്ലീം ലീഗ് പ്രസിഡണ്ട് പി.സി. റിസാൽ, എൻ.കെ സജീഷ്, സുലൈമാൻ കിഴക്കയിൽ, കണ്ണമ്പത്ത് യൂസഫ്, എ.കെ ഷഹനിൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment