o അറിയിപ്പ്
Latest News


 

അറിയിപ്പ്

അറിയിപ്പ്



 2025 ജനുവരി 18 വയസ്സ് പൂർത്തിയാകുന്ന, മാഹി നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർത്തവരുടേയും, തിരുത്തപ്പെട്ടവരുടെയും, നീക്കം ചെയ്തവരുടെയും കരട് പട്ടിക 29.10.2024ന് ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഓഫീസിൽ വെച്ച് പ്രസിദ്ധീകരിച്ചു.


കരട് പട്ടിക 2024 ഒക്ടോബർ 29 മുതൽ 2024 നവംബർ 28 വരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ മാഹി ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫിസിലും, മാഹി സബ് താലൂക്ക് ഓഫിസിലും, അതോടൊപ്പം സ്പെഷ്യൽ ക്യാമ്പ് ദിനങ്ങളായ 09.11.2024, 10.11.2024,23.11.2024,24.11.2024 (ശനി, ഞായർ) എന്നീ അവധി ദിവസങ്ങളിൽ അതാത് പോളിംഗ് ബൂത്തുകളിൽവെച്ച് പൊതു ജനങ്ങൾക്ക് അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.കൂടാതെ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വിട്ടുപോയവർ, 01.01.2025നു 16,17 വയസ്സ് പൂർത്തിയായവർ, സ്ഥിരമായി താമസം മാറിയവർ, മരണപെട്ടവരുമായ വോട്ടർമാരുടെ വിശദാംശങ്ങൾ ഫോം 6,7,8 വഴി രേഖപ്പെടുത്താനും തിരുത്താനും നീക്കം ചെയ്യുവാനും കഴിയുന്നതാണ്.


പ്രത്യക സംക്ഷിപ്ത പുതുക്കലിന്റെ ഭാഗമായി വിദേശത്ത് താമസിക്കുന്ന വോട്ടർമാരുടെ പേരുകൾ ജനറൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത് പ്രവാസി വോട്ടർമാരായി മാറ്റുന്നതാണ്. ഇപ്രകാരം പ്രവാസി വോട്ടർമാരായി പേര് ചെർക്കുനതിന് വേണ്ടി മാഹി ഇലക്ഷൻ ഓഫിസിൽ ഏർപ്പാട് ചെയ്ത സഹായ കേന്ദ്രത്തിലോ അല്ലെങ്കിൽ അതാത് ബൂത്ത് ലെവൽ ഓഫീസർ മാരേയോ സമീപിച്ച് ആവിശ്യമായ സേവനങ്ങൾ കൈകോള്ളേണ്ടതാണ് ഇതോടപ്പം അറിയിച്ചു കൊള്ളുന്നു.

Post a Comment

Previous Post Next Post